Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി ; ചാനൽ അവതാരകയുടെ പരാതിയിൽ വിസ്ഡം വിദ്യാർത്ഥി സംഘടനാ നേതാവ് അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്തിവയ്‌ക്കാൻ ഉത്തരവിട്ട ആഭ്യന്തരവകുപ്പിനെ പരിഹസിച്ച് ആരിഫ് ഹുസൈൻ തെരുവത്ത് . ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ , ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ എന്ന അവസ്ഥയാണെന്നാണ് ആരിഫ് ഹുസൈൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

‘ ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ
ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ
ആഹാ..!
ലീഗ് ഭരിക്കും കേരളത്തിൽ ലീഗ് പറയും നിയമങ്ങൾ..!
ആഹ ഹാ..! ‘ എന്നാണ് ആരിഫിന്റെ സോഷ്യൽ മീഡിയ കുറിപ്പ്.

ബാസിലിനെതിരെ എറണാകുളം സിറ്റി സൈബർ ക്രൈം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയെ വിമർശിച്ച് ബാസിൽ ചെയ്ത വീഡിയോയുടെ സ്വാധീനത്താൽ ആളുകൾ തനിക്കെതിരെ ഭീഷണി ഉയർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ചാനൽ അവതാരക നൽകിയ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തിരുന്നത്.

മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്തിയ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്ള ബാസിൽ നൽകിയ പരാതിയിൽ അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി ഉത്തരവിട്ടിട്ടുണ്ട്

Recent Posts