India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം വിലക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കും. വാദം കേള്‍ക്കല്‍ നവംബറിലേയ്‌ക്ക് മാറ്റിവയ്‌ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി , ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. ഇതുസംബന്ധിച്ച് സെപ്റ്റംബര്‍ 9 കേന്ദ്ര സര്‍ക്കാരിന്റെ വാദം കേട്ട ശേഷം അന്തിമ വാദത്തിനുള്ള തീയതി നിശ്ചയിക്കും.
ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധങ്ങളെ പ്രതിരോധിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന ജസ്റ്റിസ് രാജീവ് ശക്തിധറുടേയും ആ ഒഴിവാക്കല്‍ ശരിവച്ച ജസ്റ്റിസ് സി ഹരി ശങ്കറുടേയും വിധി പ്രസ്താവങ്ങളും , ഭര്‍ത്താവിനെതിരെ ചുമത്തിയ വൈവാഹിക ബലാത്സംഗ കുറ്റം റദ്ദാക്കാന്‍ വിസമ്മതിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീലും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

 

 

Recent Posts