Kerala

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: അട്ടപ്പാടിയിൽ ചാക്കിനുള്ളിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിപ്രതി ബംഗാൾ സ്വദേശിയായ തോട്ടം തൊഴിലാളി. സംഭവത്തിന് പിന്നാലെ പ്രതി ബംഗാളിലേക്ക് കടന്നതായും സൂചനയുണ്ട്. ഇയാൾ യുവതിയുമായി ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. മൃതശരീരങ്ങൾ പൊതിയാൻ ഉപയോഗിച്ച ചാക്കുകളിലൊന്നിലെ എഴുത്തിൽ നിന്നാണ് അന്വേഷണത്തിന് നിർണായക സൂചന ലഭിച്ചത്.

സംശയത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവർ അട്ടപ്പാടിയിൽ എത്തിയിട്ട് ഏകദേശം 20 ദിവസമേ ആയിരുന്നുള്ളൂവെന്നാണ് വിവരം. യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മൂന്ന് ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഒഴുക്കുകയായിരുന്നു. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങൾ ഇടുപ്പിന്റെ ഭാഗത്തുവച്ച് മടക്കി കൈകാലുകൾ ചേർത്ത് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷമാണ് ചാക്കിൽ കയറ്റി ഉപേക്ഷിച്ചത്.

കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ച ചാക്കാണിതെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതൂർ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.കോട്ടത്തറ ഭാഗത്തെ കടയിൽനിന്നാണു പ്രതി ചാക്ക് വാങ്ങിയതെന്നാണ് വിവരം. യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.

Recent Posts