ന്യൂദൽഹി: അതിർത്തി കടന്നുള്ള ഭീകരതയും ആണവായുധങ്ങളും കാരണം പാകിസ്ഥാൻ ഇന്ത്യയുടെ പ്രധാന സുരക്ഷാ ആശങ്കയായി തുടരുമെന്ന് മുൻ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍.
ഭാരത് രത്ന പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്തിന്റെ 139-ാം ജന്മവാർഷികത്തിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജനറൽ ചൗഹാൻ. പാകിസ്ഥാനെക്കുറിച്ച് സംസാരിക്കുമ്പോൾ, മുൻ സിഡിഎസ് പറഞ്ഞു, “പാകിസ്ഥാൻ ഭാവിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സുരക്ഷാ പ്രശ്‌നമായി തുടരുമെന്ന് ഞാൻ കരുതുന്നു. നിലവില്‍ ആണവായുധങ്ങൾ ഉയർന്ന തലത്തിൽ സ്ഥിരത സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ ഇത് തന്നെ ഏറ്റവും താഴ്ന്ന തലത്തിൽ അസ്ഥിരതയ്‌ക്ക് കാരണവുമായിരിക്കുന്നു. അതായത് സ്ഥിരതയുടെ കാര്യത്തില്‍ ഒരു വിരോധാഭാസം ഉണ്ടായിരിക്കുന്നു. അതിര്‍ത്തി കടന്നു ഭീകരവാദത്തിന്റെ കാര്യത്തിലും പാകിസ്ഥാന്‍ ഭാവിയിലും വലിയ ഭീഷണി തന്നെയാണ്.”
ഭൗമരാഷ്‌ട്രീയത്തിലെ അനിശ്ചിതത്വം
ഭാവിയില്‍ ഉയർന്നുവരുന്ന വെല്ലുവിളികളെക്കുറിച്ച് ജനറൽ ചൗഹാൻ വിശദീകരിച്ചു. ആഗോള സുരക്ഷയ്‌ക്കുള്ള ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാമത്തേത് ഭൗമരാഷ്‌ട്രീയത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണെന്ന് അനില്‍ ചൗഹാന്‍ പറഞ്ഞു. “നമ്മുടെ മുന്നിലുള്ള ആദ്യത്തേതും ഏറ്റവും വലിയ വെല്ലുവിളി ഭൗമരാഷ്‌ട്രീയം തരം താണുപോയതാണ്. ഇതു മൂലം ആഗോള സുരക്ഷയിലെ അനിശ്ചിതത്വം വലിയ തലവേദനയായിട്ടുണ്ട്. പഴയ സന്തുലിതാവസ്ഥ ദുർബലമായിരിക്കുന്നു. പുതിയ ആഗോളക്രമത്തിന്റെ ഘടനകൾ ഉയർന്നുവന്നിരിക്കുന്നു. എല്ലാ തരത്തിലും സ്വാശ്രയത്വം നേടിയെടുക്കുന്നതിനും, ദുർബലതകള്‍ കുറയ്‌ക്കുന്നതിനും, കൂടുതല്‍ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും ആശ്രിതത്വം കുറയ്‌ക്കുന്നതിനും നാം തയ്യാറായിരിക്കണം,” അദ്ദേഹം പറഞ്ഞു.
സാങ്കേതകി രംഗത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റം ഉണ്ടാക്കുന്ന വെല്ലുവിളി
സാങ്കേതിക രംഗത്തെ ദ്രുതഗതിയിലുള്ള മാറ്റം ഉണ്ടാക്കുന്ന വെല്ലുവിളികളെക്കുറിച്ചും മുൻ സിഡിഎസ് പറഞ്ഞു, “രണ്ടാമത്തെ പ്രധാന വെല്ലുവിളി, സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മാറ്റമാണ്. സാങ്കേതികവിദ്യ മാറ്റത്തിന്റെ വേഗതയും പ്രവചനാതീതതയും ഏറ്റവും വലിയ വെല്ലുവിളിയാണ്. സാങ്കേതികവിദ്യാമാറ്റങ്ങൾ വളരെ മന്ദഗതിയിലായിരുന്ന കാലത്താണ് തീരുമാനങ്ങൾ എടുക്കുന്നതിന് സംഘടനാ ഘടനകള്‍ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഇന്ന്, മാറ്റങ്ങൾ വളരെ വളരെ വേഗത്തിലാണ്.”
യുദ്ധത്തിന്റെ രൂപം മാറി
യുദ്ധത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് ജനറൽ ചൗഹാൻ പറഞ്ഞു, “സംഘർഷം കൂടുതൽ സുതാര്യവും, കൂടുതൽ കൃത്യവും, കൂടുതൽ പരന്നു കിടക്കുന്നതും , ആഴത്തിലുള്ള ചങ്ങലക്കണ്ണികളുടെ രൂപത്തിലുള്ളതുമായി മാറുകയാണ്. ഇപ്പോള്‍ ഭൗതികമായ ആക്രണത്തേക്കാള്‍ സൈബർ ആക്രമണങ്ങള്‍, ഇലക്ട്രോണിക് യുദ്ധം, ബഹിരാകാശ പിന്തുണ, സാമ്പത്തിക സമ്മർദ്ദം, നിയമ ഉപകരണങ്ങൾ, വിവരപ്രചാരണങ്ങൾ എന്നിവയാണ് കൂടുതല്‍ ആധിപത്യം നേടുന്നത്. അതിനാൽ, രാജ്യങ്ങൾ തമ്മില്‍ ഏറ്റുമുട്ടുന്ന പഴയ തരത്തിലുള്ള യുദ്ധം ഇനി ഉണ്ടായിരിക്കില്ല. ഇപ്പോള്‍ നടക്കുന്നത് വ്യത്യസ്തമായ തരത്തിലുള്ള ഒരു യുദ്ധമാണ്,” അദ്ദേഹം പറഞ്ഞു.
ഭാവിയിലെ പ്രതിരോധ തയ്യാറെടുപ്പിനെക്കുറിച്ച്
ഭാവിയിലെ പ്രതിരോധ തയ്യാറെടുപ്പിനെക്കുറിച്ച്, ഇന്ത്യയുടെ തന്ത്രപരമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ജനറൽ ചൗഹാൻ ചോദ്യങ്ങൾ ഉന്നയിച്ചു, “നമ്മൾ എന്തിനു വേണ്ടി തയ്യാറെടുക്കണം? ഒരു ഹ്രസ്വവും തീവ്രവുമായ യുദ്ധത്തിനോ അല്ലെങ്കിൽ ദേശീയ ഇന്‍റലിജന്‍സിന്റെ മേഖലയിലുള്ള ഒരു ദീർഘകാല മത്സരത്തിനോ? കര, സമുദ്രം, വ്യോമം തുടങ്ങിയ അനുകൂലമായ പരമ്പരാഗത മേഖലകളിലോ, അതോ ബഹിരാകാശം, സൈബർ, വിവര യുദ്ധം തുടങ്ങിയ പുതിയ യുദ്ധ മേഖലകളിലോ? എവിടെയാണ് നാം മൂലധനം നിക്ഷേപിക്കേണ്ടത്?” “ഇതിനെല്ലാം വ്യക്തമായ ഉത്തരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഈ ശക്തികളുടെ പ്രയോഗത്തെ പിന്തുണയ്‌ക്കുന്ന ആശയപരമായ സിദ്ധാന്തങ്ങൾ ഒരേസമയം നാം വികസിപ്പിക്കേണ്ടതുണ്ട് – ജനറല്‍ ചൗഹാന്‍ പറഞ്ഞു.
















