
തൃശൂര്‍: വാഹനങ്ങളുടെ നീണ്ടനിരയെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചത് കണ്ട കേന്ദ്ര മന്ത്രി സുരേഷ് ഗോപി വാഹനത്തില്‍ നിന്നിറങ്ങി ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി.പാലിയേക്കര ടോള്‍ ബൂത്തിലാണ് സംഭവം.
കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം.ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്ററിലധികം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
തുടര്‍ന്ന് സുരേഷ് ഗോപിയും സ്റ്റാഫും കാറില്‍ നിന്നിറങ്ങി മുഴുവന്‍ ടോള്‍ ബൂത്തുകളും തുറന്നു നല്‍കി. വാഹനങ്ങളുടെ നീണ്ടനിര അനുവദിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.