തൃശൂര്‍:വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. ഡേവിഡ് എന്നറിയപ്പെടുന്ന പത്തനംതിട്ട സ്വദേശി ബിനു (48) ആണ് അറസ്റ്റിലായത്.വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ചാണ് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയത്.
രണ്ട് വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ മാള പൊലിസാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം ചെങ്ങന്നൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















