കൊച്ചി:കാലടി പൊലീസ് സ്റ്റേഷനില്‍ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായതില്‍ പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി.നാലു പൊലീസുകാരെ ആഭ്യന്തര വകുപ്പ് സസ്പെന്റ് ചെയ്തു.എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കാണ് സസ്പെന്‍ഷന്‍. അജ്മന്‍, നിസാര്‍, ധനേഷ്, രജിത്ത് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു സുജിത്ത് ജയന് ക്രൂരമായ മര്‍ദ്ദനമേറ്റത്.
കാലടി സ്വദേശി സുജിത്ത് കഴിഞ്ഞ ദിവസമാണ് എസ്പിക്ക് പരാതി നല്‍കിയത്. സെപ്തംബര്‍ രണ്ടാം തീയതി ഉച്ചയ്‌ക്ക് സ്റ്റേഷനിലെത്തിച്ച് രാത്രിവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് യുവാവിന്റെ പരാതി. പൊലീസ് ബൂട്ടിട്ട് തൊഴിച്ചു, ഇന്റര്‍ലോക് കട്ട കൊണ്ട് മുതുകില്‍ ഇടിച്ചു, നഗ്‌നനാക്കി മര്‍ദിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു.
മര്‍ദ്ദിച്ച പൊലീസുകാരുടെ പേരടക്കം ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയത്.
















