India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

They thought Modi would fall now, but those hopes proved to be delusions: Prime Minister

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: രാജ്യത്ത് ഓരോ പ്രതിസന്ധി വരുമ്പോഴും ഇത്തവണ രക്ഷപ്പെടില്ലെന്നും ഇപ്പോള്‍ മോദി കുടുങ്ങി, ഇപ്പോള്‍ മോദി വീഴും, ഇപ്പോള്‍ അദ്ദേഹത്തെ ചവിട്ടിത്താഴ്‌ത്താം എന്നും ആഗ്രഹിച്ചവരുടെ മോഹങ്ങളെല്ലാം വ്യാമോഹങ്ങളായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹിയിലെ ശ്രീറാം കോളജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കൊറോണ, റഷ്യ-ഉക്രൈന്‍ യുദ്ധം ഉള്‍പ്പെടെ വലിയ പ്രതിസന്ധിയുണ്ടായപ്പോഴെല്ലാം തന്റെ ‘അതിരുകവിഞ്ഞ ആരാധകര്‍’ സന്തോഷിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഭാരതത്തിലെ ജനങ്ങളുടെ അനുഗ്രഹത്തിന് അത്രയേറെ ശക്തിയുണ്ട്. ഭാരതത്തിന്റെ പതനം ആഗ്രഹിച്ചവരുടെ ഓരോ ആഗ്രഹങ്ങളും വെറും വ്യാമോഹങ്ങളായി നിലംപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആഗസത് 15ലെ ചെങ്കോട്ട പ്രസംഗത്തിലൂടെ ചിന്തയില്‍ നക്‌സലിസവുമായി നടക്കുന്ന ആളുകള്‍ക്കായി ഒരു ഹോമിയോപ്പതി മരുന്ന് നല്‍കി. ഹോമിയോപ്പതി മരുന്ന് കഴിച്ചാല്‍ തുടക്കത്തില്‍ രോഗം പെട്ടെന്ന് പുറത്തേക്ക് വരും. അതുപോലെ ചിന്തയില്‍ നക്‌സലിസവുമായി നടക്കുന്നവരെല്ലാം പുറത്തേക്ക് വന്നു. ഈ രോഗത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം ഇന്ന് ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Recent Posts