തിരുവനന്തപുരം (കടയ്‌ക്കാവൂര്‍): വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ ബോധപൂര്‍വം കാലതാമസം വരുത്തിയ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുടെ നടപടി. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ സൗജന്യമായി നല്‍കാനും ഇസാമ്പത്തിക ക്രമക്കേടുകള്‍ തിനുള്ള തുക ഉത്തരവാദിയായ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കാനും ഉത്തരവായി. 2025-2026 കാലയളവിലെ ഇംപ്ലിമെന്റിങ് ഓഫീസറുടെ ചെലവ് റിപ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ട് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജനാണ് 2026 ജൂണ്‍ 22ന് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്.
പദ്ധതികളിലെ കണ്ടെത്താനായിരുന്നു അപേക്ഷ. എന്നാല്‍, പകര്‍പ്പ് ഫീസ് അടയ്‌ക്കണമെന്ന് കാണിച്ച് പഞ്ചായത്ത് കത്ത് നല്‍കിയത് അപേക്ഷ സമര്‍പ്പിച്ച് 30-ാം ദിവസമായ ജൂലൈ 22നാണ്. വിവരങ്ങള്‍ ലഭ്യമാക്കാന്‍ 30 ദിവസത്തെ സമയപരിധി നിലനില്‍ക്കെ, ഫീസ് അടയ്‌ക്കാനുള്ള അറിയിപ്പ് കുറഞ്ഞത് ഒരാഴ്ച മുമ്പെങ്കിലും നല്‍കണമെന്ന ചട്ടം ലംഘിച്ചാണ് പ്രവര്‍ത്തിച്ചത്. സുലേഖ സോഫ്റ്റ്‌വെയറിലൂടെ എളുപ്പത്തില്‍ ലഭ്യമാക്കാമായിരുന്ന വിവരങ്ങള്‍ ബോധപൂര്‍വം വൈകിപ്പിച്ച് അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷകന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
പരാതി പരിശോധിച്ച ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഗുരുതരമായ ജാഗ്രതക്കുറവ് സംഭവിച്ചതായി വിലയിരുത്തി. ആവശ്യപ്പെട്ട രേഖകളുടെ പകര്‍പ്പ് ഉത്തരവ് ലഭിച്ച് 7 ദിവസത്തിനകം പരാതിക്കാരന് സൗജന്യമായി ലഭ്യമാക്കണം. പകര്‍പ്പ് ഫീസിനത്തില്‍ അപേക്ഷകനില്‍ നിന്ന് ഈടാക്കേണ്ടിയിരുന്ന തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കി രസീത് ഹാജരാക്കണം. അപേക്ഷകന്റെ ആവശ്യപ്രകാരം കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടവും (പുസ്തകം) പഞ്ചായത്ത് ഓഫീസില്‍ എത്തി സൗജന്യമായി പരിശോധിക്കാന്‍ അനുവാദം നല്‍കണം. ഇതിന്റെ പകര്‍പ്പോ തിരച്ചില്‍ ഫീസോ ആവശ്യമായി വന്നാല്‍ ആ തുകയും ബന്ധപ്പെട്ട ജീവനക്കാരനില്‍ നിന്ന് ഈടാക്കണം. ഭാവിയില്‍ വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രതയും ഗൗരവവും പുലര്‍ത്തണമെന്നും വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്നും സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
വിവരാവകാശ നിയമം വകുപ്പ് 3(6) പ്രകാരമാണ് അപ്പീല്‍ തീര്‍പ്പാക്കി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
















