Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്‌ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2026, 07:35 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. എന്നാല്‍ എംഎല്‍എ ആക്രമിച്ചുവെന്നാണ് ജില്ലാ പഞ്ചായത്തംഗം സജിത്തിന്റെ ആരോപണം. പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘എന്റെ കൈ വിടടാ’ എന്ന് എംഎല്‍എ പറയുന്നതും ‘നീയാരാടാ’ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ പിഎ ആയി പ്രവര്‍ത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രദീപ് യോഗത്തില്‍ ചില കരാറുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രദീപ് യോഗത്തില്‍ പങ്കെടുത്തതിനെതിരെ പ്രാദേശിക തലത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

യോഗത്തില്‍ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്‌ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദ് ഗ്രൂപ്പില്‍ സന്ദേശമയച്ചു. പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മറുഭാഗത്തിന്റെ ആക്ഷേപം.

വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാത്രി വൈകി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയാണ് പോലീസ് എംഎല്‍എയുടെ മൊഴിയെടുത്തത്. മൊഴികള്‍ രേഖപ്പെടുത്തുന്നതിനും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനുമുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

Tags: Congress leadersramya haridasCongress leaders clashMLA injured
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

Kerala

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

Kerala

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

Kerala

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

Kerala

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.