
മുംബൈ: നീം കരോലി ബാബ എന്ന സന്യാസിയുടെ അത്ഭുതപ്രവൃത്തികളും ജീവിതവും ഹനുമാന്‍ അംശ് എന്ന പേരില്‍ സിനിമയാക്കിയ സംവിധായകന്‍ പറയുന്നത് കേട്ടോ? ഈ സിനിമ ആദ്യം ഒരു പ്രമുഖ ഒടിടി പ്ലാറ്റ് ഫോമിന് നല്കിയപ്പോള്‍ അവര്‍ നിരസിച്ചിരുന്നു.
എന്നാല്‍ വെറും രണ്ട് കോടിയില്‍ നിര്‍മ്മിച്ച ഈ സിനിമ ഇന്നിപ്പോള്‍ 100 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ആപ്പിള്‍ കമ്പ്യൂട്ടേഴ്സിന്റെ സ്റ്റീവ് ജോബ്സിനും ഫെയ്സ്ബുക്കിന്റെ സുക്കര്‍ ബര്‍ഗിനും ജീവിതത്തില്‍ വഴിക3ണിച്ചുകൊടുത്ത സ്വാമിയുടെ നിരവധി അത്ഭുതപ്രവൃത്തികളാണ് ഈ സിനിമ പറയുന്നത്.
ഒടിടിയില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹിച്ച ‘ഹനുമാൻ അൻഷ്’ എന്ന സിനിമ ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം നിരസിച്ചുവെന്ന് സംവിധായകൻ വിശാൽ ചതുർവേദി ഈയിടെ ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. നിരസിക്കപ്പെടുക എന്ന കാര്യം തനിക്ക് പുതുമയല്ലെന്നും ഈ സംവിധായകന്‍ പറയുന്നു. ജീവിതത്തില്‍ നിറയെ നിരാസങ്ങള്‍ ഏറ്റുവാങ്ങിയ സംവിധായകനാണ് വിശാല്‍ ചതുര്‍വേദി. ചുരുങ്ങിയത് ഒരു 1,000 തവണയെങ്കിലും എന്റെ എഴുത്തും സിനിമയും നിരസിക്കപ്പെട്ടിട്ടുണ്ട്.
തന്റെ സിനിമ നിരസിച്ചപ്പോള്‍ ആ പ്രമുഖ ഒടിടി പ്ലാറ്റ് ഫോം വളരെ മോശം ഭാഷയിലാണ് പ്രതികരിച്ചതെന്നും അത് വേദനയുണ്ടാക്കിയെന്നും വിശാല്‍ ചതുര്‍വേദി പറയുന്നു.