India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 60 ല്‍ നിന്ന് 62 ആക്കി ഉയര്‍ത്താനുള്ള നീക്കം അംഗീകരിക്കാത്ത സംസ്ഥാനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ അനുമതി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
ചത്തീസ്ഗഢ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, സിക്കിം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ ഏഴ് സംസ്ഥാന സര്‍ക്കാരുകള്‍ ഇതികം അനുമതി നല്‍കി.
ആ സംസ്ഥാനങ്ങളോട് അവരുടെ സര്‍വീസ് നിയമങ്ങള്‍ ഭേദഗതി ചെയ്യാനും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം ഔപചാരികമായി 62 ആയി ഉയര്‍ത്താനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്,
നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത് വരെ, ഏഴ് സംസ്ഥാനങ്ങളിലെയും 60 തികഞ്ഞ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ 62 തികയുന്നതുവരെ വിരമിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Recent Posts