പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും സർവീസുകളിൽ മാറ്റം വരുത്തുകയും ചെയ്തു.
∙ പൂർണമായി റദ്ദാക്കിയ ട്രെയിനുകള്‍
20, 29 തീയതികളിൽ ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ (56604) ഷൊർണൂരിൽനിന്നുള്ള സർവീസ് പൂർണമായി റദ്ദാക്കി. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ (56603) 20-ന് കോയമ്പത്തൂരിൽനിന്നുള്ള സർവീസ് പൂർണമായി റദ്ദാക്കി.
∙ ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
മംഗളൂരു സെൻട്രൽ – കോയമ്പത്തൂർ എക്സ്പ്രസ് (16324) 25, ഒക്ടോബർ 3 തീയതികളിൽ മംഗളൂരുവിൽനിന്നുള്ള സർവീസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. 9, 14, 16 തീയതികളിൽ തിരുച്ചിറപ്പള്ളി – പാലക്കാട് ടൗൺ എക്സ്പ്രസ് (16843) പോടന്നൂരിൽ യാത്ര അവസാനിപ്പിക്കും. 25, ഒക്ടോബർ 3 തീയതികളിൽ കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ (56603) ലക്കിടിയിൽ യാത്ര അവസാനിപ്പിക്കും.
∙ വൈകുന്ന ട്രെയിനുകൾ
10, 15, 17 തീയതികളിൽ പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി എക്സ്പ്രസ് (16844) പോടന്നൂരിൽനിന്ന് (രാവിലെ 7.55-ന്) സർവീസ് ആരംഭിക്കും. 20, 29 തീയതികളിൽ പാലക്കാട് – നിലമ്പൂർ റോഡ് പാസഞ്ചർ (56607) ഷൊർണൂരിൽനിന്ന് (രാവിലെ 7.05-ന്) സർവീസ് ആരംഭിക്കും. 22, ഒക്ടോബർ ഒന്ന് തീയതികളിൽ ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ (56604) ഷൊർണൂരിൽനിന്ന് രാവിലെ 30 മിനിറ്റ് വൈകി 8.50-ന് മാത്രമേ പുറപ്പെടൂ.
6, 8, 10, 13 തീയതികളിൽ മംഗളൂരു – ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638) വഴിമധ്യേ 45 മിനിറ്റ് പിടിച്ചിടും. 5, 12 തീയതികളിൽ ഹസ്രത് നിസാമുദ്ദീൻ – എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618) വഴിമധ്യേ 45 മിനിറ്റ് പിടിച്ചിടും. 25, ഒക്ടോബർ 3 തീയതികളിൽ എറണാകുളം – പാലക്കാട് മെമു (66610) വഴിമധ്യേ 35 മിനിറ്റ് ക്രമീകരിക്കും. ഒക്ടോബർ 3-ലെ ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് (16307) സർവീസ് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും.
















