India

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

163 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷുകാര്‍ ചരക്ക് ഗതാഗതത്തിന് ഇന്ത്യന്‍ റെയില്‍വേ പടുത്തുയര്‍ത്തിയപ്പോള്‍ അതിന്‍റെ പണികള്‍ക്ക് നട്ടെല്ലായത് ആനകള്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:163 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷുകാര്‍ ചരക്ക് ഗതാഗതത്തിന് ഇന്ത്യന്‍ റെയില്‍വേ പടുത്തുയര്‍ത്തിയപ്പോള്‍ അതിന്റെ പണികള്‍ക്ക് നട്ടെല്ലായത് ആനകള്‍. അന്ന് റെയില്‍പ്പാതകള്‍ കടന്നുപോകുന്ന ഇടങ്ങള്‍ ഉഗ്രവനങ്ങളായിരുന്നു. ആനകളുടെ കരുത്തും വൈദഗ്ധ്യവും റെയില്‍പ്പാതകള്‍ പണിയാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. പരമ്പരാഗത രീതികള്‍ തോറ്റിടത്താണ് ആനകള്‍ വഴികാട്ടിയായത്. നിബിഡവനങ്ങള്‍ വെട്ടിത്തെളിക്കാനും ഭാരമേറിയ യന്ത്രങ്ങള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നീക്കാനും ആനകള്‍ സഹായിച്ചു. വാഹനങ്ങള്‍ കടന്നുപോകാത്ത ദുര്‍ഘടം പിടിച്ച ഭൂപ്രദേശങ്ങളിലൂടെ ഭാരമേറിയ ഉപകരണങ്ങള്‍ വലിച്ചെത്തിക്കാനും ട്രാക്കുകള്‍ വിരിക്കാനും ആനകളുടെ സഹായം ചെറുതല്ലായിരുന്നു.

അന്ന് സൗത്ത് ഇന്ത്യന്‍ റെയില്‍വേ കമ്പനി ആയിരുന്നു 1874 മുതല്‍ 1951 വരെ റെയില്‍വേയുടെ ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നത്. 1853-ൽ ഇംഗ്ലണ്ടിൽ ആസ്ഥാനമായി ഗ്രേറ്റ് സതേൺ ഓഫ് ഇന്ത്യ റെയിൽവേ കമ്പനി സ്ഥാപിതമായി. 1869-ൽ കർണാടക റെയിൽവേ കമ്പനി സ്ഥാപിതമായി. രണ്ട് കമ്പനികളും 1874-ൽ ലയിച്ച് സൗത്ത് ഇന്ത്യൻ റെയിൽവേ കമ്പനി രൂപീകരിച്ചു. പുതിയ സ്ഥാപനം 1890-ൽ ലണ്ടനിൽ രജിസ്റ്റർ ചെയ്തു, ട്രിച്ചിനോപൊളി അതിന്റെ ആസ്ഥാനമായി.

ഈ സൗത്ത് ഇന്ത്യന്‍ റെയില്‍വേ കമ്പനിയുടെ ലോഗോയില്‍ നടുവില്‍ നില്‍ക്കുന്നത് ഒരു ആനയുടെ ചിത്രമാണ്. റെയില്‍വേ നിര്‍മ്മാണത്തിന് ആനകള്‍ വലിയ തോതില്‍ സഹായകരമായതിന്റെ നന്ദിയുടെ അടയാളമായാണ് ആന സൗത്ത് ഇന്ത്യന്‍ റെയില്‍വേ കമ്പനിയുടെ ലോഗോയില്‍ ഇടം പിടിച്ചത്. പിന്നീട് ഇന്ത്യന്‍ റെയില്‍വേയെ 1933ല്‍ ദേശസാല്‍ക്കരിച്ചപ്പോള്‍ ഈ സൗത്ത് ഇന്ത്യന്‍ റെയില്‍വേ കമ്പനി ഇന്ത്യന്‍ റെയില്‍വേസില്‍ ലയിച്ചു. 1951ല്‍ സതേണ്‍ റെയില്‍വേസ് എന്ന പേരില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള റെയില്‍വേയുടെ വിഭാഗമായി മാറി. ഇന്ത്യന്‍ റെയില്‍വേസിന്റെ ലോഗോയില്‍ ആനയ്‌ക്ക് പകരം നടുവില്‍ ട്രെയിനിന്റെ ചിത്രം മാറ്റി സ്ഥാപിച്ചു എന്ന് മാത്രം.

ഇന്ന് ഇന്ത്യന്‍ റെയില്‍വേ വളര്‍ന്ന്, പടര്‍ന്ന് പന്തലിച്ചു. വര്‍ഷം ട്രെയിനില്‍ യാത്ര ചെയ്യുന്നത് 715 കോടി പേര്‍; ദിവസേന യാത്ര ചെയ്യുന്നത് 2.3 കോടി ജനങ്ങള്‍;ഇന്ത്യന്‍ റെയില്‍വേ കുതിയ്‌ക്കുന്നു

ന്യൂദല്‍ഹി:ഒരു വര്‍ഷം ട്രെയിനില്‍ യാത്ര ചെയ്യുന്നത് 715 കോടി പേര്‍ എന്ന് കണക്ക്. ദിവസേന യാത്ര ചെയ്യുന്നത് ഏകദേശം 2.4 കോടി ജനങ്ങളാണ്.

163 വര്‍ഷങ്ങളുടെ ചരിത്രമാണ് ഇന്ത്യന്‍ റെയില്‍വേയ്‌ക്കുള്ളത്. മണിക്കൂറുകള്‍ക്കുള്ളില്‍ 10 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെടുന്നത്. 12817 ട്രെയിനുകളാണ് ദിവസേന സര്‍വ്വീസ് നടത്തുന്നത്.

നദിയില്‍ നിന്നും 359 മീറ്റര്‍ ഉയരത്തില്‍ പണിതിരിക്കുന്ന ജമ്മു കശ്മീരിലെ ചെനാബ് റെയില്‍ പാലമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍പ്പാലം. ഇന്ത്യയുടെ എഞ്ചിനീയറിംഗ് കരുത്തിന്റെ പ്രതീകമാണ് ചെനാബ് പാലം.

Recent Posts