Kerala

ഏഴ് പതിറ്റാണ്ടായി മുടങ്ങാതെ ഭഗവാന്റെ തിരുവാഭരണങ്ങളുമായി ശബരിമലയിലേക്ക് ; ഇനിയില്ല ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പന്തളം ; തിരുവാഭരണം പേടകവാഹക സംഘം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള( 92) അന്തരിച്ചു . വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ടായി പന്തളത്ത് നിന്നും തിരുവാഭരണവുമായി ശബരിമലയിലേക്ക് യാത്ര ചെയ്തിരുന്ന ഗുരുസ്വാമിയാണ് കുളത്തിനാൽ ഗംഗാധരൻ പിള്ള .

പതിനെട്ടാം വയസ്സിൽ, ആദ്യമായി അച്ഛനോടൊപ്പം തിരുവാഭരണങ്ങളുമായി കാടും മലയും നടന്നുകയറി അയ്യപ്പ സവിധത്തിലെത്തിയ ഗംഗാധരൻ പിള്ള 86 വയസ്സു വരെ ആ സപര്യ തുടർന്നു . കുറച്ച് നാളുകളായി വിശ്രമത്തിലാണെങ്കിലും തിരുവാഭരണ ഘോഷയാത്രയ്‌ക്കു മുമ്പ് ആഭരണപ്പെട്ടി കൊട്ടാരത്തിൽനിന്നു ക്ഷേത്രത്തിലെത്തിക്കുന്നത് അദ്ദേഹമാണ്.

അച്‌ഛൻ കോമാട്ട് നാരായണപിള്ള തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമിയായിരുന്നു. അച്ഛനൊപ്പം ആദ്യമായി തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുത്തു. പിന്നെ ഒറ്റ വർഷം പോലും മുടങ്ങാതെ 68 വർഷം ഭഗവാന്റെ തിരുവാഭരണങ്ങളുമായി ശബരിമലയ്‌ക്കു പോകാൻ ഗംഗാധരൻ പിള്ളയ്‌ക്ക് കഴിഞ്ഞു.

Recent Posts