Kerala

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: റിട്ടയേഡ് ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റു. കരസേനയുടെ വ്യോമ പ്രതിരോധ വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.

ലീഡര്‍ഷിപ്പ്, എച്ച്ആര്‍ മാനേജ്മെന്റ്, ജനറല്‍ അഡ്മിനിസ്ട്രേഷന്‍, ഇവന്റ് മാനേജ്മെന്റ് മേഖലകളില്‍ 35 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട്.വടക്ക് കിഴക്കന്‍ മേഖലയില്‍ സ്റ്റേഷന്‍ കമാന്‍ഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം എന്‍സിസിയുടെ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചു. പാച്ചല്ലൂര്‍ സ്വദേശിയാണ്. ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ കായിക താരവും യോഗ പരിശീലകനുമാണ്.

 

Recent Posts