Kerala

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്നും അങ്ങനെ വന്നാല്‍ വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍.പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടിയില്‍ കൂടിയാലോചനയില്ലെന്ന ദീപ ദാസ് മുന്‍ഷിയുടെ വിമര്‍ശനം മുഖ്യമന്ത്രി തള്ളി. സര്‍ക്കാരിന്റെ ഭാഗമായ കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പിഎം ശ്രീ സിപിഎമ്മിന്റെ അടിത്തറ തകര്‍ത്ത പദ്ധതിയായിരുന്നെന്ന് രാഷ്‌ട്രീയ കാര്യ സമിതിയില്‍ ജോണ്‍സണ്‍ എബ്രഹാം പറഞ്ഞു.ഇതിനോട് ഷാഫി പറമ്പിലും ബെന്നി ബെഹനാനും അജയ് തറയിലും യോജിച്ചു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനം 15 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിയമനത്തിനുള്ള മാര്‍ഗ രേഖ കെപിസിസി തയാറാക്കും.രാഷ്‌ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Recent Posts