Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ചിത്രം സെപ്റ്റംബറിൽ ആഗോള റിലീസ്. കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2026, 01:46 pm IST
inEntertainment

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്. “കടലാടും സീമയിലെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് ആൻ്റണി ദാസനും ഗാനത്തിന് വരികൾ രചിച്ചത് കാർത്തിക് നേതയും ആണ്. സെപ്റ്റംബറിൽ ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്‌ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ജീവിത മുഹൂർത്തങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഗാനം, ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തെ കുറിച്ചുള്ള സൂചനയും ദൃശ്യങ്ങളിലൂടെ നൽകുന്നുണ്ട്. മനോഹരമായ ഒരു മെലഡി ആയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കരുണാസ്, നിമിഷ സജയൻ എന്നിവരുൾപ്പെടെയുള്ള ചിത്രത്തിലെ പ്രധാന താരങ്ങൾ എല്ലാം തന്നെ ഈ ഗാനരംഗത്തിന്റെ ഭാഗമാണ്. ഏറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നും ഗാനരംഗങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് പ്രശസ്ത സംഗീത സംവിധായകനും നിർമ്മാതാവുമായ ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ ആണ് സ്വന്തമാക്കിയത്. ‘യൂത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിജയകരമായ റിലീസിന് പിന്നാലെയാണ് ‘എന്ന വിലൈ’യുടെ ഗാനങ്ങളും ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലിലൂടെ സംഗീതാസ്വാദകരിലേക്കെത്തുന്നത്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്.

 

പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം നേടിയ ചിത്രം, വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുന്നതിനൊപ്പം അവരെ ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയുന്ന ചിത്രമാണെന്നാണ് സൂചന. ഏറെ ആഴമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ കഥ പറയുന്നതിനൊപ്പം, പ്രേക്ഷകർക്ക് വലിയ തീയേറ്റർ അനുഭവം നൽകുന്ന രീതിയിലാണ് ഈ ഫാമിലി ഡ്രാമ ത്രില്ലർ ഒരുക്കിയിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

 

 

2026 സെപ്റ്റംബറിൽ ‘എന്ന വിലൈ’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം – ആൽബി ആന്റണി, സംഗീതം – സാം സി എസ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ – എം ശിവകുമാർ, ആർട്ട് ഡയറക്ടർ – കെ ശിവകൃഷ്ണ, ആക്ഷൻ – പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ – രതീഷ്, കോസ്റ്റ്യൂം ഡിസൈനർ – ആർ മുരുഗാനന്ദം, മേക്കപ്പ് – വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സൽമാൻ കെ എം, സ്റ്റിൽസ് – കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ – ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ – ശബരി.

Tags: Sajeev PazhoorNimisha SanjayanTamil actor KarunasSong relese
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ-നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ

New Release

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

Entertainment

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

Entertainment

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

‘ ഞാൻ ആരാണെന്ന് പറഞ്ഞിട്ടും അവർ എന്നെ കടത്തി വിട്ടില്ല ‘ ; ബുർഖ ധരിച്ചെത്തിയ മുസ്ലീം വനിതാ അഭിഭാഷകയെ വിലക്കി കൂപ്പർ ആശുപത്രി

വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണം, മണവാട്ടി ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം; റവ.ഡോ. കെ തോമസിന്റെ പരാമർശം വിവാദത്തിൽ

കാമുകനൊപ്പം ഒളിച്ചോടി ; തിരികെ വന്നപ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല : വീട്ടില്‍ അതിക്രമിച്ചുകയറി ജനലും വാതിലും തല്ലിത്തകര്‍ത്ത് ഭാര്യ

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

ഓപ്പറേഷൻ തൂഫാനിൽ ഇഡിയും; കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നാലിടത്ത് പരിശോധന

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.