തിരുവനന്തപുരം:റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയതായി പരാതി.അമ്പൂരി കുളമാംകുഴിയില്‍ വെള്ളനാട് സ്വദേശി സന്തോഷിനെയാണ് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയത്.
രണ്ട് വാഹനത്തില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.പുതുതായി പണിയുന്ന തന്റെ റിസോര്‍ട്ടിലേക്ക് സന്തോഷ് വരുന്നതിനിടെയാണ് സംഭവം.
നാട്ടുകാരാണ് വെള്ളറട പൊലീസില്‍ വിവരമറിയിച്ചത്.പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
















