India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

ദല്‍ഹിയില്‍ ബ്രിക്സ് ഉച്ചകോടി നടക്കുന്നതിന് മുന്നോടിയായി സെപ്തംബര്‍ അഞ്ചിന് ആരംഭിയ്ക്കുന്ന സിജെപി സമരത്തില്‍ സൗരവ് ദാസിന്‍റെയും സിജെപിയുടെയും ലക്ഷ്യം നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ിമറിക്കലാണെന്ന് അഭ്യൂഹം ശക്തം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബ്രിക്സ് ഉച്ചകോടി നടക്കുന്നതിന് മുന്നോടിയായി സെപ്തംബര്‍ അഞ്ചിന് ആരംഭിയ്‌ക്കുന്ന സിജെപി സമരത്തില്‍ സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കലാണെന്ന് അഭ്യൂഹം ശക്തം. സെപ്തംബര്‍ 11,12 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഈ തീയതികളിലേക്ക് സമരം നീളുകയാണെങ്കില്‍ അത് വലിയ പ്രശ്നമായി മാറും.സെപ്റ്റംബര്‍ 5 ന് ഇന്ത്യാ ഗേറ്റില്‍ നിന്ന് ദല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ അവസരം അന്താരാഷ്‌ട്ര മാധ്യമങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയേക്കുമെന്ന് ആശങ്കയുണ്ട്.

സിജെപി സമരം സാമൂഹിക അട്ടിമറിക്കുള്ള സമരമായിരിക്കുമെന്നും ഇത് മുന്‍കൂട്ടി തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി വേണ്ട ഗൗരവത്തില്‍ എടുക്കാത്തതില്‍ അമര്‍ഷമുയരുന്നുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടി സെപ്തംബര്‍ 5 ന് ദല്‍ഹിയില്‍ നടത്താനിരിക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്. പ്രതിഷേധമാര്‍ച്ച് മൂലം ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ഈ ഘട്ടത്തില്‍ കോടതിക്ക് അനുമാനിക്കാന്‍ കഴിയില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഹര്‍ജി പരിഗണിക്കേണ്ടെന്നും സെപ്തംബര്‍ 10ന് വീണ്ടും ഹര്‍ജി പരിഗണിക്കാമെന്നുമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടത്. സിജെപിയ്‌ക്ക് സെപ്തംബര്‍ അഞ്ചിന് അക്രമസമരം നടത്താന്‍ സുപ്രീംകോടതി തന്നെ പച്ചക്കൊടി വീശിയതാണോ എന്ന വിമര്‍ശനവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

എന്തായാലും സിജെപി മാര്‍ച്ച് നല്ല ഉദ്ദേശ്യത്തോടെയല്ലെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ സിജെപി വക്താവ് സൗരവ് ദാസുമായി നടത്തിയ അഭിമുഖം സൂചിപ്പിക്കുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകന്‍: “ബ്രിക്സ് ഉച്ചകോടി ഇന്ത്യാ ഗേറ്റിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലാണ് നടക്കുന്നത്. നിങ്ങൾ ഇപ്പോഴും എന്തിനാണ് പ്രതിഷേധിക്കുന്നത്?”

സിജെപി വക്താവ് സൗരവ് ദാസ്: “പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. സർക്കാരിൽ അതൃപ്തിയുണ്ടെങ്കിൽ ജെന്‍സീക്ക് എന്തും ചെയ്യാൻ കഴിയും. പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ മാറ്റണമെന്ന് ആവശ്യപ്പെടാൻ അവർക്ക് അവകാശമുണ്ട്. ബ്രിക്സ് ഉച്ചകോടിക്ക് അതുമായി യാതൊരു ബന്ധവുമില്ല.”

മാധ്യമപ്രവര്‍ത്തകന്‍: “ബ്രിക്സ് ഉച്ചകോടി നടക്കുന്ന അതേ തീയതികളിൽ എന്തിനാണ് പ്രതിഷേധിക്കുന്നത്?”

സിജെപി വക്താവ് സൗരവ് ദാസ്: “ഇന്ത്യയേക്കാൾ വലുതാകാൻ ഒരു ഉച്ചകോടിക്കും കഴിയില്ല. സർക്കാർ നല്ലതല്ലെങ്കിൽ ബ്രിക്സ് ഉച്ചകോടിക്ക് എന്തുചെയ്യാൻ കഴിയും? നമുക്ക് ഒരു നല്ല ഗവൺമെന്റ് കണ്ടെത്തണം, അതിനായി സെപ്റ്റംബർ 5 ന് നമ്മൾ എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ പോകുന്നു.”

എന്ത് പദ്ധതിയെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്? എന്ന ചോദ്യമാണ് ഇപ്പോള്‍ ആശങ്കയോടെ ഉയരുന്നത്.

Recent Posts