Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

പ്രൊഫ. ഡി. അരവിന്ദാക്ഷന്‍byപ്രൊഫ. ഡി. അരവിന്ദാക്ഷന്‍
Aug 30, 2026, 09:06 am IST
inArticle

കേരളത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവും സമുദ്ര അധിഷ്ഠിത വ്യവസായ ഇടനാഴികളും യാഥാര്‍ത്ഥ്യമാകുമ്പോള്‍, അതിനെതിരെ ഉയരുന്ന രാഷ്‌ട്രീയ എതിര്‍പ്പുകള്‍ തികച്ചും വികസനവിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 2026-ലെ എംഎംഡിആര്‍ നിയമഭേദഗതിയെ മുന്‍നിര്‍ത്തി അടിസ്ഥാനരഹിതമായ ആശങ്കകള്‍ പടര്‍ത്താനാണ് ഒരു വിഭാഗം നേതാക്കളും ജനപ്രതിനിധികളും ശ്രമിക്കുന്നത്. സമുദ്ര വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിലൂടെ ജി.ഡി.പി. വര്‍ദ്ധിപ്പിക്കാനും തീരദേശ മേഖലയുടെ ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ഈ ഭേദഗതിയെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്.

1957-ല്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത കേന്ദ്ര സര്‍ക്കാരാണ് ‘ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും-എംഎംഡിആര്‍)’ എന്ന പേരില്‍ ആദ്യമായി നിയമം നിര്‍മ്മിച്ചത്. എന്നാല്‍ ധാതുക്കളുടെയും ഖനികളുടെയും വികസനത്തിന് ഈ നിയമം പര്യാപ്തമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് 2002ല്‍ ഇത് ഭേദഗതി ചെയ്തു. ഈ ഭേദഗതി വഴി ആഴക്കടലിലെ ധാതുക്കളും മണലും ഖനനം ചെയ്യാന്‍ അനുമതി ലഭിച്ചു.

2023 ല്‍ മോദി സര്‍ക്കാര്‍ നിയമം വീണ്ടും ഭേദഗതി ചെയ്ത്, തീരപ്രദേശങ്ങളിലെ അപൂര്‍വ്വ ധാതുക്കള്‍ അടങ്ങിയിരിക്കുന്ന കരിമണല്‍ ഖനനം നടത്തുന്നതിനുള്ള അവകാശം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐആര്‍ഇഎല്‍, കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎംഎംഎല്‍, ടിടിപി ലിമിറ്റഡ് എന്നീ പൊതുമേഖലാ കമ്പനികള്‍ക്കു നല്‍കി. കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോംപെല്‍ എന്ന പുതിയ കമ്പനിക്കും അപൂര്‍വ്വ ധാതുമണല്‍ ഖനനത്തിനായി അപേക്ഷിക്കാവുന്നതാണ്. 2023ലെ കേന്ദ്ര നിയമത്തില്‍ ധാതുമണല്‍ ഖനനം
നടത്തുന്ന പ്രദേശത്തെ പരിസ്ഥിതി സംരക്ഷണത്തിനും ജനക്ഷേമത്തിനുമായി ‘മിനറല്‍ ഏരിയ ഡെവലപ്മെന്റ് അതോറിറ്റി’ രൂപീകരിക്കാനും തീരുമാനിച്ചു.

ഇത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്ന കേസില്‍ 2024ല്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി വന്നു. ഖനന കമ്പനികള്‍ നല്‍കുന്ന റോയല്‍റ്റി നികുതിയല്ലെന്നും, അതിനാല്‍ ഖനന ഭൂമിക്ക് മേല്‍ അധിക നികുതിയോ സെസ്സോ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും കോടതി വിധിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി പരിധികളെയും റോയല്‍റ്റി ഘടനയെയും സംബന്ധിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനാണ് 2026ല്‍ കേന്ദ്ര സര്‍ക്കാര്‍ എംഎംഡിആര്‍ നിയമത്തില്‍ പുതിയ ഭേദഗതി അവതരിപ്പിച്ചത്. പാര്‍ലമെന്റില്‍ സിപിഎം, കോണ്‍ഗ്രസ്, കൊല്ലം എം.പി. എന്നിവര്‍ ഈ ഭേദഗതിയെ ശക്തമായി എതിര്‍ത്തു.
2047-ഓടെ ഭാരതത്തെ വികസിത രാജ്യമാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ജിഡിപി വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. ഐക്യരാഷ്‌ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം സമുദ്രവിഭവങ്ങളും തീരപ്രദേശ തുറമുഖങ്ങളും ടൂറിസം പദ്ധതികളും ഉപയോഗപ്പെടുത്തി വികസനം ത്വരിതപ്പെടുത്താന്‍ ‘ബ്ലൂ എക്കോണമി’ എന്ന പേരില്‍ ആഗോള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കടല്‍മണല്‍ ഖനനവും അതില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിച്ചെടുക്കലും ഇതിന്റെ ഭാഗമാണ്. തീരക്കടലില്‍ നിന്ന് ധാതുമണല്‍ ഖനനം ചെയ്യാം; എന്നാല്‍ തീരപ്രദേശത്തെ ഖനനം പൊതുമേഖലാ കമ്പനികള്‍ക്ക് മാത്രമായി ക്ലിപ്തപ്പെടുത്തിയിട്ടുള്ളതാണ്.

2016-2026 കാലഘട്ടത്തിലെ കേരളത്തിലെ ഇടതു സര്‍ക്കാരും തുടര്‍ന്നു വന്ന വി.ഡി. സതീശന്‍ സര്‍ക്കാരും ഈ പദ്ധതികള്‍ അംഗീകരിച്ച് നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ്. ഇടതു സര്‍ക്കാരിന്റെ ബജറ്റില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ലോക മണല്‍ വ്യവസായ ഇടനാഴി സ്ഥാപിക്കാന്‍ 100 കോടി രൂപയും, പുതിയ ബജറ്റില്‍ 400 കോടി രൂപയും വകയിരുത്തി. കൊല്ലം ചവറയിലുള്ള കെഎംഎംഎല്‍ കമ്പനിക്ക് സമീപം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച 400 ഏക്കര്‍ സ്ഥലത്താണ് പദ്ധതിയുടെ ഓഫീസും ഗവേഷണ സ്ഥാപനവും ആരംഭിക്കുന്നത്. 2026 ആഗസ്ത് 18ന് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തു നിന്നുള്ള ചരക്ക് ഗതാഗതത്തിന് പച്ചക്കൊടി കാണിച്ചുകൊണ്ട് പൂര്‍ണ്ണതോതിലുള്ള കയറ്റിറക്കുമതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ‘മിഷന്‍ കേരള’ യും പ്രഖ്യാപിച്ചു.

ലോക മണല്‍ വ്യവസായ ഇടനാഴിയും മിഷന്‍ സമുദ്രയും വിഴിഞ്ഞം തുറമുഖ വികസനവും നടപ്പിലാക്കുന്ന കേരള സര്‍ക്കാര്‍, 2026ലെ എംഎംഡിആര്‍ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് ഉചിതമല്ല. ഇത് സംബന്ധിച്ച കൊല്ലം എം.പി.യുടെ ആശങ്ക അടിസ്ഥാനരഹിതമാണ്. 2026ലെ നിയമഭേദഗതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിനിറക്കുന്നത് വികസനവിരുദ്ധ പ്രവര്‍ത്തനമാണ്.

Tags: Central GovernmentMMDR Act AmendmentFacts and Developmental Perspective
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

Kerala

കേന്ദ്ര ഇടപെടല്‍; കൊല്ലം തുറമുഖത്തെ എമിഗ്രേഷന്‍ പോയിന്റ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.