തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴി തടയുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ചേന്തി അനിലിനെതിരെ പോലീസ് കേസെടുത്തു.
ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഏതാനും സംഘാടകര്‍ അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു. തുടര്‍ന്ന് ചേന്തിയില്‍ ഇറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് അനില്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാത്തതിനാല്‍ സംഘാടകര്‍ പൊതുസമ്മേളനം ഉപേക്ഷിച്ചു.
അതേസമയം മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ചേന്തിയിലെ സമ്മേളനം ഉണ്ടായിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് മുഖ്യമന്ത്രിയെ തടഞ്ഞത്.
















