Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കേണ്ടത് പിണറായി വിജയനല്ലെന്നും സംസ്ഥാന സെക്രട്ടറിയാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.
പ്രശ്നങ്ങള്‍ വഷളാക്കാതെ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും നേതാക്കള്‍ പരസ്യമായി ഏറ്റുമുട്ടാതെ പ്രസ്താവനകളില്‍ സംയമനവും മിതത്വവും പാലിക്കണമെന്നും രാമകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു.
ഈ വിഷയത്തില്‍ ഇനി യാതൊരു ചര്‍ച്ചയ്‌ക്കുമില്ലെന്നും ചര്‍ച്ചയെല്ലാം നേരത്തെ അവസാനിച്ചതാണെന്ന് പിണറായി വിജയന്‍ പറഞ്ഞത് സി പി ഐയെ ചൊടിപ്പിച്ചിരുന്നു. പിണറായിയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കളും തമ്മിലുള്ള തുറന്ന പോരിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെയാണ് എല്‍ഡി എഫ് കണ്‍വീനര്‍ പിണറായിയെ തള്ളിക്കൊണ്ട് രംഗത്തു വന്നത്.

 

 

Recent Posts