കോഴിക്കോട്: മാടാക്കര ജുമാ മസ്ജിദില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. പൊലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. പള്ളിയില്‍ ബൂട്ടിട്ടുകയറിതിനാണ് ചോമ്പാല സ്റ്റേഷനിലെ എസ്എച്ച്ഒ ഷമീലിനെയും അഞ്ച് പൊലീസുകാരെയും സ്ഥലംമാറ്റിക്കൊണ്ട് ഉത്തരമേഖലാ ഡിഐജിയുടെ നിര്‍ദേശപ്രകാരം റൂറല്‍ എസ്പിയുടെ ഉത്തരവ്. എഎസ്‌ഐമാരായ മനോജന്‍, മനോജ് കുമാര്‍, സിപിഒമാരായ അനില്‍കുമാര്‍, പ്രവീണ്‍കുമാര്‍ എന്നിവരെ ജില്ലാ ആസ്ഥാനത്തേക്കാണ് മാറ്റിയത്.
പൊലിസുകാര്‍ക്ക് ജാഗ്രത കുറവുണ്ടായെന്നാണ് വിലയിരുത്തല്‍.
പയ്യോളി എസ്എച്ച്ഒ പിജെ ജയ്‌മോനെ ചോമ്പാല സ്റ്റേഷനിലെ പുതിയ എസ്എച്ച്ഒ ആയി നിയമിച്ചു.















