ബംഗളൂരു: വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ ബിരുദദാന ചടങ്ങ് റദ്ദാക്കി. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ശക്തമായ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം.
സര്‍ട്ടിഫിക്കറ്റുകള്‍ കൊറിയര്‍ വഴി സ്വീകരിക്കാനോ ക്യാമ്പസില്‍ നിന്ന് കൈപ്പറ്റാനോ വിദ്യാര്‍ത്ഥികളോട് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (നല്‍സാര്‍) നിയമ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.















