Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 12:27 pm IST
inKerala

തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഭരണത്തിലേറി നൂറുദിവസം പിന്നിടുമ്പോള്‍ അടച്ചുറപ്പുള്ള വീടില്ലാതെ മഴയും വെയിലുമേറ്റ് അന്തിയുറങ്ങുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വാഗ്ദാനങ്ങള്‍ വെറും വാചകക്കസര്‍ത്തുകളില്‍ ഒതുങ്ങുമ്പോള്‍ തങ്ങളുടെ ദുരിതം എന്ന് തിരുമെന്ന് ആരോടെന്നില്ലാതെ അവര്‍ ചോദിക്കുന്നു. റോഡുകളില്‍ കുഴി നിറഞ്ഞിരിക്കുകയാണ്. ഒരു റോഡിന്റെ പണിപോലും നടത്താന്‍ സാധിച്ചില്ല. വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് വീമ്പിളക്കിയതല്ലാതെ ഒന്നും നടന്നില്ല. കാട്ടിലെ മൃഗങ്ങളെല്ലാം നാട്ടില്‍ സൈ്വര്യവിഹാരം നടത്തുന്നു. ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു.
ആരോഗ്യമേഖലയിലെ ദുര്‍ഗതിക്കും മാറ്റമില്ല. കട്ടിലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിട്ടത് മാത്രമായി ഭരണ പരിഷ്‌കാരം.

ആദ്യ ബജറ്റില്‍ തന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സര്‍ക്കാര്‍, അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലകുറയ്‌ക്കാന്‍ ഒന്നും ചെയ്തില്ല. ഇതിലൂടെ സാധാരണക്കാരോടല്ല, മദ്യമുതലാളിമാരോടാണ് സര്‍ക്കാരിന് താത്പര്യമെന്ന് തെളിഞ്ഞു. അരിക്ക് ഒരു മാസത്തിനിടയില്‍ 10 മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധിച്ചത്. 50 – 55 രൂപയായിരുന്ന മട്ടയരിക്കും പൊന്നിയരിക്കും വില 65 കടന്നു. മറ്റ് സാധനങ്ങള്‍ക്കും ക്രമാതീതമായ വില വര്‍ദ്ധന.

പട്ടികവര്‍ഗ വിഭാഗത്തിലെ 60 വയസ് പിന്നിട്ടവര്‍ക്ക് മുടങ്ങാതെ ഓണത്തിന് നല്‍കിവന്ന 1000 രൂപ ഓണസമ്മാനം ഭൂരിപക്ഷം പേരുടെയും അക്കൗണ്ടില്‍ എത്തിയില്ല. തുടര്‍ച്ചയായി ബാങ്ക് അവധിയായതിനാല്‍ ഓണത്തിന് മുമ്പ് പണം കൈയില്‍ ലഭിക്കാന്‍ പലരും ബുദ്ധിമുട്ടും. പട്ടികവര്‍ഗ വിഭാഗത്തിലെ 52,864 പേര്‍ക്കാണ് ഈ ഓണസമ്മാനത്തിന് അര്‍ഹതയുള്ളത്.

കൂടാതെ വര്‍ഗീയതക്കെതിരെ സന്ധിയില്ലാതെ പോരാടുമെന്ന് പറഞ്ഞവര്‍ ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം ലീഗിനും മുന്നില്‍ മുട്ടിലിഴയുന്ന കാഴ്ചയാണ് കാണുന്നത്. പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതിലെ മാറിയും മറിഞ്ഞുമുള്ള നിലപാടുകളും വന്ദേമാതരം പാടുന്നതില്‍ സ്വീകരിച്ച നയവും അതാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം പൂര്‍ണമായി പാടിയപ്പോള്‍ ഇവിടെ പാടാന്‍ പോലും വി.ഡി. സതീശന്‍ സര്‍ക്കാര്‍ തയാറായില്ല.

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കും, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 രൂപയുടെ പലിശ രഹിത വായ്‌പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പുകള്‍ തുടങ്ങി യുഡിഎഫ് മുന്നോട്ടുവച്ച അഞ്ച് ഗ്യാരണ്ടികളില്‍ ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി ഉള്‍പ്പെടെ നാലെണ്ണത്തിലും പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല.

Tags: Homeless personCM VD SatheesanKerala's UDF government100 days
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Kerala

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.