മുംബൈ: ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക് എന്ന സിനിമ ബുധനാഴ്ച തിയറ്ററില്‍ എത്തുമ്പോള്‍ നായകനായ യാഷ് ദൈവാനുഗ്രഹം തേടി മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. ഏത് സിനിമ റിലീസ് ചെയ്യുമ്പോഴും ഉള്ള യാഷിന്റെ പതിവ് രീതിയാണ് മഞ്ജുനാഥ സ്വാമി ക്ഷേത്രസന്ദര്‍ശനം. വർഷങ്ങളായി അദ്ദേഹത്തിന് ലഭിച്ച അതേ സ്നേഹവും വിജയവും #Toxic അദ്ദേഹത്തിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് അഞ്ച് ദിവസം മുമ്പ്, വെള്ളിയാഴ്ചയാണ് ടോക്സിക്കിന്റെ അഡ്വാൻസ് ബുക്കിംഗുകൾ ആരംഭിച്ചത്, റിലീസ് ചെയ്യാൻ മൂന്ന് ദിവസം കൂടി ബാക്കി നിൽക്കെ, ആദ്യ ദിവസം തന്നെ അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം 18 കോടി രൂപ നേടിയതായി റിപ്പോർട്ടുണ്ട്. ഓഗസ്റ്റ് 26 ന് ചിത്രം തിയേറ്ററുകളിൽ എത്തും. പക്ഷെ ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് 500 മുതല്‍ ആയിരം കോടിയാണെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ വലിയ കളക്ഷന്‍ ലഭിച്ചേ തീരൂ. 12000ല്‍ പരം സ്ക്രീനുകളിലാണ് സിനിമ റിലീസാവുക.
ബോളിവുഡ് നടി കിയാരയുടെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണ്. ആറ് മാസം ഗര്‍ഭിണിയായിരിക്കെയാണ് കിയാര ഈ സിനിമയില്‍ അഭിനയിച്ചത്. പക്ഷെ ഒരിയ്‌ക്കല്‍ പോലും അവര്‍ ഒന്നിന്റെ പേരിലും പരാതി പറഞ്ഞില്ലെന്നും ഊ സിനിമയില്‍ തന്നെ അഭിനയിച്ച് ഹുമ ഖുറേഷി പറയുന്നു.
ഒരു പീരിയഡ് ഗ്യാങ്സ്റ്റർ ഡ്രാമ ആണ് ടോക്സിക്. കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണിതെന്ന് റിപ്പോർട്ടുണ്ട്.
നയൻതാര, താര സുതാരിയ, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവർക്കൊപ്പം യാഷും ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു. റിലീസിന് മുമ്പ് തന്നെ ചിത്രം വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ ആര്‍ട് സിനിമയായ ‘ലയേഴ്‌സ് ഡൈസ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗീതു മോഹൻദാസ് ടോക്സിക്കിലൂടെ മുഖ്യധാര സിനിമയുടെ കൂടി സംവിധായികയായി മാറുകയാണ്.
















