
കോട്ടയം: കുളിച്ചുകൊണ്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കേസില്‍ യുവാവിന് രണ്ടുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. കുറവിലങ്ങാട് സ്വദേശി ശ്രീഹരി (35)യെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമനടപടികളുടെ ഭാഗമായാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യത ലംഘിക്കുകയും നഗ്‌നത ഒളിഞ്ഞുനോക്കി ആസ്വദിക്കുകയും ചെയ്യുക വഴി പോക്സോ നിയമപ്രകാരമുള്ള ഗുരുതരമായ കുറ്റകൃത്യം പ്രതി ചെയ്തുവെന്ന് കോടതി വിലയിരുത്തി. കുറവിലങ്ങാട് എസ് ഐയായിരുന്ന ശരണ്യ എസ് ദേവന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജോസ് മാത്യു തയ്യില്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.