കൊച്ചി : പ്രക്ഷോഭം ആരംഭിക്കുമെന്ന ക്രിസ്തീയ വിശ്വാസികളുടെ മുന്നറിയിപ്പിന് പിന്നാലെ രൂപക്കൂട് എറിഞ്ഞു തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി പോലീസ്. കൊച്ചി ചിറക്കൽ സെന്റ് അലോഷ്യസ് കോൺവെന്റിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ഗ്രോട്ടോയുടെ ചില്ല് വെള്ളിയാഴ്ച രാത്രിയാണ് സാദിഖ് എറിഞ്ഞ് തകർത്തത്.
രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞു വയ്‌ക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു . എന്നാൽ സ്ഥലത്ത് എത്തിയ പോലീസ് തുടക്കത്തിൽ ശക്തമായ നിലപാട് എടുക്കാൻ മടിക്കുകയാണ് ഉണ്ടായത് . കൂട്ടത്തിൽ ഒരു പോലീസുകാരൻ ചോദിച്ചത് ” ഇവനെ ഞങ്ങൾ കൊണ്ടുപോയിട്ട് എന്തു ചെയ്യാനാണ്” എന്നായിരുന്നു . തുടർന്ന് വിശ്വാസികൾ കനത്ത പ്രതിഷേധം ആരംഭിച്ചേക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് സാദിഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായത് . ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്ത്യൻ സംഘടനയായ കാസ .
കേരളത്തിൽ ഭരണമാറ്റം ഉണ്ടായതോടെ രാജ്യത്തിൻറെ ഭരണം പിടിച്ചെടുത്തു നിയമങ്ങളെല്ലാം മാറ്റിയത് പോലെയാണ് കഴിഞ്ഞ ഏതാനും നാളുകളായി പല ഭാഗത്തുനിന്നും ഉണ്ടാകുന്ന പലരുടെയും സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളും പ്രതികരണങ്ങളുമെന്നാണ് കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന മുഹമ്മദ് സാദിഖിനെ പോലെയുള്ള വിഷപ്പാമ്പുകൾ പതിയെ തലപൊക്കിയതിന്റെ പിന്നിലും അതെ മാറ്റം തന്നെയാണെന്നും കാസ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം ഒടുവിൽ പ്രതി മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി പോലീസ്
കൊച്ചി ചിറക്കൽ സെന്റ് അലോഷ്യസ് കോൺവെന്റിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ഗ്രോട്ടോയുടെ ചില്ല് വെള്ളിയാഴ്ച രാത്രി യാതൊരു പ്രകോപനവും ഇല്ലാതെ ഒരാൾ വന്ന് എറിഞ്ഞ് തകർക്കുകയായിരുന്നു , എറിഞ്ഞു തകർത്ത ശേഷം ഇയാൾ ഒന്നുമറിയാത്തപോലെ അടുത്ത ചായക്കടയിൽ കയറി ചായ ഓർഡർ ചെയ്തിരുന്നു , സംഭവം കണ്ട നാട്ടുകാരിൽ ചിലർ എറിഞ്ഞ് തകർത്തയാൾ ചായക്കടയിലേക്ക് കയറി എന്ന് മനസ്സിലാക്കി അവിടെയെത്തി ആളെ കയ്യോടെ പിടികൂടി.
കൊച്ചി ചിറക്കലിൽ തന്നെയുള്ള GCDA കോളനിയിലെ താമസക്കാരനായ മുഹമ്മദ് സാദിഖ് ആയിരുന്നു ആ കൃത്യം ചെയ്ത വ്യക്തി , തുടർന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞു വയ്‌ക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു , എന്നാൽ സ്ഥലത്ത് എത്തിയ പോലീസ് തുടക്കത്തിൽ ഒരു ശക്തമായ നിലപാട് എടുക്കാൻ മടിക്കുകയാണ് ഉണ്ടായത് , കൂട്ടത്തിൽ ഒരു പോലീസുകാരൻ ചോദിച്ചത് ” ഇവനെ ഞങ്ങൾ കൊണ്ടുപോയിട്ട് എന്തു ചെയ്യാനാണ്” എന്നതായിരുന്നു !
വിവിധ മതവിഭാഗങ്ങൾ തമ്മിൽ ഒരുവിധ പ്രശ്നവും ഇല്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് ഒരു ഹീന കൃത്യം ചെയ്തു മതസ്പർദ്ധ ഉണ്ടാക്കുവാൻ ശ്രമം നടത്തിയ വ്യക്തിയെ കൈയോടെ പിടികൂടി പോലീസിനെ ഏൽപ്പിച്ചിട്ടും പോലീസ് കേസെടുക്കാനോ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറാവാതിരുന്നതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉണ്ടാവുകയും തുടർന്ന് പള്ളി വികാരിയായ ഫാ. ജിജു നോർബർട്ട് കൊച്ചുകരിയിലിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം കൂടാൻ തീരുമാനിക്കുകയും അതിനുള്ള അറിയിപ്പ് ഇടവക അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
പ്രതിയായ മുഹമ്മദ് സിദ്ദിഖിനെ പലർക്കും നേരിട്ട് അറിയാവുന്നതുകൊണ്ട് അദ്ദേഹത്തെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ സാധിക്കില്ല എന്നതാണോ അയാൾക്കെതിരെ കേസെടുക്കാൻ പോലീസ് മടിച്ചതെന്ന് അറിയില്ല, എന്തായാലും ഇടവക യോഗം നടക്കുകയും തുടർന്നു പ്രതിഷേധം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയും ചെയ്താൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുമെന്ന് മനസ്സിലാക്കിയതോടെ ഒടുവിൽ മുഹമ്മദ് സിദ്ദിഖിനെതിരെ കലാപ ശ്രമത്തിന് വകുപ്പുകൾ ചേർത്ത് FIR ഇട്ട് അറസ്റ്റ് രേഖപ്പെടുത്തി.
കേരളത്തിൽ ഭരണമാറ്റം ഉണ്ടായതോടെ രാജ്യത്തിൻറെ ഭരണം പിടിച്ചെടുത്തു നിയമങ്ങളെല്ലാം മാറ്റിയത് പോലെയാണ് കഴിഞ്ഞ ഏതാനും നാളുകളായി പല ഭാഗത്തുനിന്നും ഉണ്ടാകുന്ന പലരുടെയും സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളും പ്രതികരണങ്ങളും ……… അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന മുഹമ്മദ് സാദിഖിനെ പോലെയുള്ള വിഷപ്പാമ്പുകൾ പതിയെ തലപൊക്കിയതിന്റെ പിന്നിലും അതെ മാറ്റം തന്നെയാണ് !
ഉത്തരേന്ത്യൻ വിഷയങ്ങൾ ഇവിടെ കൊണ്ടുവന്ന് ഊതിപ്പെരുപ്പിച്ചു തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ ഒന്നും ഈ വാർത്ത ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല , എന്തിന് ക്രിസ്ത്യാനികളുടെ പത്രം എന്നു പറഞ്ഞ് നടക്കുന്ന ദീപിക പോലും ഇതിനെക്കുറിച്ച് ഒരക്ഷരം ഇതുവരെ അറിഞ്ഞിട്ടും മിണ്ടിയിട്ടില്ല.
പത്തുവർഷം ഭരിച്ചിരുന്ന എൽഡിഎഫിൽ നിന്നും ഭരണം പിടിച്ചെടുത്തത് യുഡിഎഫാണ് അല്ലാതെ ബംഗ്ലാദേശിലെ പോലെ മതമൗലികവാദികളല്ലായെന്നും കേരളമെന്നത് ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ലന്നും അത് ഭാരതമെന്ന മഹാരാജ്യത്തിന്റെ കീഴിലുള്ള ഒരു കൊച്ചു സംസ്ഥാനം മാത്രമാണെന്നും 2047 സ്വപ്നം കാണുന്നവർ ഒന്നു മനസ്സിലാക്കുന്നത് നല്ലതാണ്. ഒപ്പം മതേതര മൊണ്ണകൾക്ക് ചിന്തിക്കാൻ ഇതൊരു അവസരവും കൂടിയാണ്.
















