
കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസിൽ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ ഒളിവിലായിരുന്ന യുവാവിനെ കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. നാലു വയസുള്ള മകളുടെ മുന്നില്‍വച്ചും ഭര്‍ത്താവ് ലൈംഗികവൈകൃതം കാണിച്ചിരുന്നുവെന്ന് യുവതി പരാതി നല്‍കിയിരുന്നു. കുട്ടിക്ക് കൗണ്‍സലിങ് നല്‍കി മൊഴിയെടുക്കണമെന്ന് ശിശു ക്ഷേമ സമിതിയും നിര്‍ദേശിച്ചിരുന്നു. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകിയതോടെ പോക്സോയും ചുമത്തിയിരുന്നു.
ഈ മാസം 14നാണ് വിദേശത്ത് താമസിക്കവെ ഇവർ നാട്ടിലെത്തിയത്. അവിടെ വച്ച് സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റുവെന്നും ചോദ്യം ചെയ്തപ്പോൾ മർദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. വർഷങ്ങളായി യു.കെയിലായിരുന്നു ദമ്പതികൾ. നാട്ടിലെത്തിയ ശേഷം ഇയാളെ കൗൺസലിങിനു വിധേയമാക്കിയെന്നും യുവതി പറഞ്ഞു.
നീണ്ട 10 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. പ്രതി അശ്ലീല വിഡിയോകൾക്ക് അടിമയാണെന്നും നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുമായിരുന്നെന്നും കുളിമുറിയിൽ ഒളിക്യാമറ വച്ചിരുന്നുവെന്നും യുവതി മൊഴി നൽകി. ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തെന്നും പറയുന്നു.