കൊച്ചി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മസാദുൽ ഇസ്ലാം (39) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്.
ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടി മാർഗ്ഗം ഇയാൾ ആലുവയിൽ എത്തി. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ തൃക്കളത്തൂർ സംഗമം പടിയിൽ വച്ചാണ് പോലീസിന്റെ വലയിലായത്. ബാഗിൽ പ്രത്യേകം പാക്ക് ചെയ്തത നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കിലോയ്‌ക്ക് 3000 രൂപയ്‌ക്ക് വാങ്ങി 25,000 രൂപ നിരക്കിലാണ് ഇവിടെ വിൽപ്പന. അതിഥി തൊഴിലാളികൾക്കിടയിലാണ് കച്ചവടം. ഇതിനുമുമ്പും ഇയാളെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡി വൈ എസ് പി സി ബിനു കുമാർ, മൂവാറ്റുപുഴ ഡി വൈ എസ് പി കെ ആർ മനോജ്, മൂവാറ്റുപുഴ ഇൻസ്പെക്ടർ എം എസ് ഫൈസൽ, സ്റ്റേഷൻ ഹൗസ് ഓഫീസർ സുബിൻ ബിജു, എസ് ഐ മാരായ എസ് ശ്രീനാഥ്, ദിലീപ് കുമാർ, ബിനു വർഗീസ്, സീനിയർ സിപിഒ കെ വി ഗിരീഷ് കുമാർ, കെ ടി നിജാസ്, ബിനിൽ എൽദോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
















