ചെന്നൈ: പ്രശസ്ത നടി സൗക്കര്‍ ജാനകി(94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം.
ഏഴ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ 400 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു തമിഴ്, തെലുങ്ക്, കന്നഡ,മലയാളം ഭാഷാ ചിത്രങ്ങളില്‍ വേഷമിട്ടു.മലയാളത്തില്‍
സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മവേഷമാണ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടത്.
1931 ഡിസംബര്‍ 12ന് ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്തനായിരുന്നു സൗക്കര്‍ ജാനകിയുടെ ജനനം. 1950ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഷാവുകാരു ആണ് ആദ്യ ചിത്രം. ഇതോടെയാണ് ശങ്കരമഞ്ചി ജാനകി സൗകര്‍ ജാനകി ആയത്.മലയാളത്തിലെ ആദ്യ ചിത്രം 1964ല്‍ പുറത്തിറങ്ങിയ സ്‌കൂള്‍ മാസ്റ്റര്‍ ആണ് . 2023ല്‍ പുറത്തിറങ്ങിയ അന്നി മഞ്ചി ശകുനമുലേ എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. 2022ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
















