കോട്ടയം: പെരുമ്പാവൂര്‍ സ്വദേശിനി ആര്യയെ കോട്ടയത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാവും മുത്തശിയും ആര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി വീട്ടുകാര്‍ ആരോപിക്കുന്നു. ആര്യയുടെ മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായും സംസ്‌കാര ചടങ്ങുകളില്‍ ഭര്‍തൃമാതാവും മുത്തശിയും പങ്കെടുത്തില്ലെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. എന്നാല്‍ ഭര്‍ത്താവ് ദീപക് ബാബുവിന്റെ അമിത മദ്യപാനമാണ് ആര്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിന്റെ ആരോപണങ്ങളെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
















