Kerala

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ഭാര്യയോട് ബന്ധമുണ്ടെന്ന സംശയത്തില്‍ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. പന്തളം ടൗണിലാണ് സംഭവം.

കുളനട സ്വദേശി അയ്യന്തി ഉന്നതിയില്‍ അജി ഭവനം വീട്ടില്‍ രാജേഷ് രാജപ്പന്‍ (48) ആണ് പന്തളം പൊലീസ് പിടികൂടിയത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കേസിന് ആധാരമായ സംഭവം.

പന്തളം ടൗണിലെ ബാര്‍ ഹോട്ടലിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രതിയുടെ സുഹൃത്തായ ആങ്ങമൂഴി സ്വദേശിയെയാണ് ഇയാള്‍ തലയില്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Recent Posts