കൊച്ചി ∙ കളമശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം നൽകി മുൻ അധ്യാപികയായ യുവതിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രധാന പ്രതിയായ അമ്മു എന്ന ശരണ്യയും മൂന്നാം പ്രതി സഞ്ജുവും അറസ്റ്റിൽ. ഇന്ന് രാവിലെ വയനാട് നിന്നുമാണ് ഇവരെ പിടികൂടിയത്.സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്,നാലാം പ്രതി തൃക്കാക്കര തേവയ്‌ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവർ തിങ്കളാഴ്ച പിടിയിലായിരുന്നു.
ശ്രീരാജും ജിത്തും അമ്മുവുമാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. അമ്മുവാണ് ക്രൂരമായി പീഡിപ്പിച്ചതെന്നാണ് യുവതി മൊഴി നൽകിയിരുന്നത്.ഒക്ടോബർ മൂന്നിന് വൈകീട്ട് ലോഡ്ജിൽനിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി വിവരം പറഞ്ഞതിനെ തുടർന്ന് ഭർത്താവ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതി ചികിത്സയിലാണ്. ഇവരുടെ മാനസികനിലതന്നെ താളംതെറ്റിയ അവസ്ഥയിലാണെന്ന് ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
















