
കോഴിക്കോട് :പുലിക്കളിയെക്കുറിച്ച് തന്റെ അഭിപ്രായ പ്രകടനവും പദപ്രയോഗങ്ങളും ആ കലാകാരെ വിഷമിപ്പിച്ചെന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. സ്പെക്ടക്കിള്‍ സൃഷ്ടിക്കുക എന്നത് പ്രധാനമായ ഒരു സിംഗിള്‍ തീം കാര്‍ണിവലാണ്. പുലിക്കളി എന്ന അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് വി കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.അതിനാല്‍ തന്റെ അഭിപ്രായ പ്രകടനം പക്വതയുള്ളതല്ലെന്ന് തിരിച്ചറിയുന്നു എന്നും വി കെ ശ്രീരാമന്‍ പറഞ്ഞു.
പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് വൈകൃതം. അത് കലയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്നത് ആഭാസമെന്നുമായിരുന്നു പുലിക്കളിക്കെതിരായ വി കെ ശ്രീരാമന്റെ വിമര്‍ശനം. ഇത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രസ്താവന അനുചിതമെന്ന് സുരേഷ് ഗോപി ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നു.