തിരുവനന്തപുരം: ചുമതലയേറ്റ് മൂന്ന് മാസം ആയിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറി ആകാത്തത് വാര്‍ത്തയായിരുന്നു.എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിശ്വസ്തന്‍ ശരത് ചന്ദ്രനെ മന്ത്രി ബിന്ദു കൃഷ്ണ ശുപാര്‍ശ ചെയ്തതാണ് നിയമനം നീണ്ടുപോകാന്‍ കാരണം.ശരത് ചന്ദ്രനെതിരെ സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഏതായാലും ഒടുവില്‍ ശരത് ചന്ദ്രനെ തന്നെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി.
മേയ് 18 ന് മുഖ്യമന്ത്രിക്കൊപ്പമാണ് ബിന്ദു കൃഷ്ണയും മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. പിന്നാലെ സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചു. ഇ-ഓഫീസ് വഴിയും ആവശ്യപ്പെട്ടു.തീരുമാനം വൈകിയപ്പോള്‍ ആവശ്യം മന്ത്രി വീണ്ടും ഉന്നയിച്ചെന്നാണ് പുറത്തു വന്ന വിവരം.
കെ സി വേണുഗോപാല്‍ എംഎല്‍എ അയിരുന്നപ്പോള്‍ പിഎയും മന്ത്രി ആയപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫും അയിരുന്നയാളാണ് ശരത് ചന്ദ്രന്‍.
















