ന്യൂദല്‍ഹി: തന്നെ ആന്‌റി കറപ്ഷന്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജെയിന്‍ സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. കേസില്‍ സത്യേന്ദറെ കോടതി റിമാന്‍ഡു ചെയ്തു.
ദല്‍ഹി ജല്‍ ബോര്‍ഡിന്റെ (ഡിജെബി) മലിനജല സംസ്‌കരണ പ്ലാന്റ് പദ്ധതികളുടെ ടെന്‍ഡര്‍ പ്രക്രിയയിലെ ക്രമക്കേടുകളിലാണ് ജെയിന്‍ കുടുങ്ങിയത്. ജല്‍ ബോര്‍ഡിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉദിത് പ്രകാശ് റായ്, നാഗേന്ദ്ര യാദവ്, രാജ കുമാര്‍ കുര്‍റ, പങ്കജ് വര്‍മ്മ എന്നിവരും കേസില്‍ പ്രതികളാണ്.
മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നവീകരിക്കുന്നതിനുള്ള കരാറുകളുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ വ്യവസ്ഥകളില്‍ കൃത്രിമം, ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി എന്നിവയുമായി ബന്ധപ്പെട്ടാണ് ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജെയിനിനെ അടക്കം അറസ്റ്റു ചെയ്തത്.
















