Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജനസേവനത്തിന്റെ നവീന മാതൃക

ഡോ. ജിതേന്ദ്ര സിങ്byഡോ. ജിതേന്ദ്ര സിങ്
Aug 19, 2026, 07:24 am IST
inMain Article

‘ഉരുക്ക് ചട്ടക്കൂട്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ഭരണസംവിധാനം ബാക്കി വച്ചാണ് 1947-ല്‍ ബ്രിട്ടീഷുകാര്‍ കപ്പല്‍ കയറിയത്. ഇന്ത്യന്‍ സിവില്‍ സര്‍വീസിനെയാണ് ബ്രിട്ടീഷുകാര്‍ ഇപ്രകാരം പരാമര്‍ശിച്ചിരുന്നത്. സാധാരണ ജനങ്ങളെ സേവിക്കുകയെന്നതിലുപരി ഭാരതത്തിന് മേലുള്ള ബ്രിട്ടീഷ് നിയന്ത്രണം നിലനിര്‍ത്തുന്നതിനായാണ് ഒട്ടും വഴക്കമില്ലാത്ത ഈ സംവിധാനം സൃഷ്ടിക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തരം, ഈ കൊളോണിയല്‍ ഭരണ നിര്‍വ്വഹണ ഘടനയുടെ ഭൂരിഭാഗവും ഭാരതം നിലനിര്‍ത്തുകയാണുണ്ടായത്. തസ്തികകള്‍ പുനര്‍ നാമകരണം ചെയ്ത് നമ്മുടെ ഉദ്യോഗസ്ഥരെ നിയമിച്ചു എന്നത് മാത്രമായിരുന്നു പ്രകടമായ വ്യത്യാസം. പുതിയ പേര് നല്‍കി, ഖാദി ധരിച്ചു, അത് നമ്മുടേതാണെന്ന് സ്വയം പറഞ്ഞു. എന്നാലിത് സംവിധാനത്തിന്റെ അടിസ്ഥാന സ്വഭാവത്തെ മാറ്റിയില്ല. തത്ഫലമായി, സ്വാതന്ത്ര്യാനന്തരം വര്‍ഷങ്ങളോളം, സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുജനങ്ങള്‍ക്ക് അപ്രാപ്യമായും അവരില്‍ നിന്നകന്നും ‘സാഹേബ്’ മാരുടെ (ഉന്നത ഉദ്യോഗസ്ഥരുടെ) ദയാദാക്ഷിണ്യത്തിലും തുടര്‍ന്നു. സങ്കീര്‍ണ്ണമായ ചുവപ്പ് നാടകള്‍, നീണ്ട ക്യൂകള്‍, സാധാരണ പൗരന്മാരുടെ മേല്‍ ഉദ്യോഗസ്ഥരുടെ അധികാര പ്രയോഗം എന്നിവ മുഖമുദ്രയായി അവശേഷിച്ചു. ഭാരതം രാഷ്‌ട്രീയമായി സ്വതന്ത്രമായി, പക്ഷേ ഭരണകൂടം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച നിയന്ത്രണ ശീലങ്ങളും ഘടനകളും പിന്തുടര്‍ന്നു.

ഒരു പൗരന്‍, പ്രൊഫഷണല്‍, ഭാരത സര്‍ക്കാരിന്റെ പൊതുപരാതി-പെന്‍ഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ ഈ സംവിധാനത്തെ അടുത്തറിഞ്ഞ വ്യക്തിയാണ് ഞാന്‍. സ്വാതന്ത്ര്യത്തിനുശേഷം കാര്യമായ മാറ്റമില്ലാതെ തുടര്‍ന്ന ഈ ഉദ്യോഗസ്ഥവൃന്ദത്തെ നവീകരിക്കാന്‍ കഴിഞ്ഞ 12 വര്‍ഷമായി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുകയും പ്രധാന ഭരണ പരിഷ്‌കാരങ്ങള്‍ക്കായി പ്രേരിപ്പിക്കുകയും ചെയ്യാത്ത പക്ഷം അത് പഴയ പടി തുടരുമായിരുന്നു.

2014-ല്‍, ഭാരത സര്‍ക്കാരിന്റെ പരാതി പരിഹാര സംവിധാനം വളരെ മന്ദഗതിയിലുള്ളതും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടേറിയതുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന ഒരു പരാതി പരിഹരിക്കാന്‍ ശരാശരി 157 ദിവസമെടുക്കുമായിരുന്നു, ചില പരാതികളെങ്കിലും പരിഹരിക്കപ്പെട്ടതുമില്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രധാന ഭരണപരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത്.

1. കാര്യക്ഷമമായ പരാതിപരിഹാരം
വേഗത: പരാതി തീര്‍പ്പാക്കാനുള്ള ശരാശരി സമയം 157 ദിവസത്തില്‍ നിന്ന് 15 ദിവസമായി കുറഞ്ഞു.

ശേഷി: കൈകാര്യം ചെയ്യുന്ന പരാതികളുടെ എണ്ണം പ്രതിവര്‍ഷം 3 ലക്ഷത്തില്‍ നിന്ന് 27 ലക്ഷമായും, ചുമതലയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 10,000-ല്‍ നിന്ന് 1 ലക്ഷമായും വര്‍ദ്ധിച്ചു.

സാങ്കേതികവിദ്യ: എഐ പിന്തുണയോടെ സാങ്കേതികവിദ്യാധിഷ്ഠിത സേവനം 22 ഭാഷകളില്‍ ലഭ്യമാക്കി. ‘സമാധാന്‍ ദീദി’ ചാറ്റ്ബോട്ട് വഴിയും ഗ്രാമീണ സേവന കേന്ദ്രങ്ങള്‍ വഴിയും ഗ്രാമീണര്‍ക്ക് സ്വന്തം ഭാഷയില്‍ പരാതി നല്‍കാം.

2. മിഷന്‍ കര്‍മ്മയോഗിയും പരിശീലനവും
‘നിയമാധിഷ്ഠിത’ രീതിയില്‍ നിന്ന് ‘ഉത്തരവാദിത്വ അധിഷ്ഠിത’ രീതിയിലേക്കുള്ള മാറ്റം.
ശഏഛഠ കര്‍മ്മയോഗി: 1.65 കോടിയിലധികം ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ഇത് വാര്‍ഷിക പ്രകടന വിലയിരുത്തലുമായും സ്ഥാനക്കയറ്റവുമായും ബന്ധിപ്പിച്ചിരിക്കുന്നു.

3.കൊളോണിയല്‍ രീതികള്‍ അവസാനിപ്പിക്കല്‍
അഭിമുഖങ്ങള്‍ ഒഴിവാക്കി: ഗ്രൂപ്പ് സി, നോണ്‍-ഗസറ്റഡ് ഗ്രൂപ്പ് ബി തസ്തികകളിലെ അഴിമതി തടയാന്‍ അഭിമുഖങ്ങള്‍ ഒഴിവാക്കി.

ലാളിത്യം: സ്വയം സാക്ഷ്യപ്പെടുത്തല്‍ നടപ്പിലാക്കി; 1,600-ലധികം കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കി.

കര്‍ത്തവ്യ മനോഭാവം: മന്ത്രാലയങ്ങളുടെ ആസ്ഥാനം ‘നോര്‍ത്ത് ബ്ലോക്കില്‍’ നിന്ന് ‘കര്‍ത്തവ്യ ഭവനിലേക്ക്’ മാറ്റിയത് ജനങ്ങളെ ഭരിക്കലല്ല, മറിച്ച് സേവനമാണ് പ്രധാനം എന്ന സന്ദേശം നല്‍കുന്നു.

4. സ്ത്രീസൗഹൃദ നയങ്ങളും സുരക്ഷയും
പ്രസവസമയത്ത് കുഞ്ഞിനെ നഷ്ടപ്പെടുന്ന വനിതാ ജീവനക്കാര്‍ക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി അനുവദിച്ചു.

ചൈല്‍ഡ് കെയര്‍ ലീവ് കൂടുതല്‍ ലളിതമാക്കി; ജോലിസ്ഥലത്തെ ലൈംഗിക പീഡന പരാതികളില്‍ അന്വേഷണ കാലയളവില്‍ 90 ദിവസത്തെ പ്രത്യേക അവധി നല്‍കി.
ദിവ്യാംഗരായ ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തി.

5. ജനകേന്ദ്രീകൃത മാറ്റങ്ങള്‍
റോസ്ഗര്‍ മേളകള്‍: 12 ലക്ഷത്തിലധികം പേര്‍ക്ക് സുതാര്യമായി ജോലി നിയമനം നല്‍കി.

സുതാര്യതയും ഏകോപനവും: ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒന്നിച്ചുള്ള സംയോജിത പരിശീലനം നല്‍കുന്നു. പെന്‍ഷന്‍കാര്‍ക്ക് വീട്ടിലിരുന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. യുപിഎസ്‌സി അപേക്ഷകള്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ കൊണ്ടുവന്നു.

പ്രാതിനിധ്യം: സര്‍ക്കാര്‍ സര്‍വീസിലെ ഒബിസി പ്രാതിനിധ്യം 19%-ല്‍ നിന്ന് 27%-ായി ഉയര്‍ന്നു.

ബ്രിട്ടീഷുകാരില്‍ നിന്ന് ലഭിച്ച പഴയ ഭരണസംവിധാനത്തെ ഒറ്റരാത്രികൊണ്ട് പൊളിച്ചെഴുതാതെ, ശാന്തവും എന്നാല്‍ ശക്തവുമായ രീതിയിലാണ് കഴിഞ്ഞ 12 വര്‍ഷമായി പരിഷ്‌കരിച്ചത്. സാമ്രാജ്യത്വത്തെ പിന്തുണച്ചിരുന്ന ഒരു വ്യവസ്ഥയെ, ജനങ്ങളെ ഭരിക്കുക എന്നതിലുപരി അവരെ സേവിക്കാനും അവരോട് ഉത്തരവാദിത്തമുള്ളവരായിരിക്കാനും ഉതകുന്ന രീതിയിലേക്ക് മാറ്റിയെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

Tags: Narendra Modipublic serviceNDA GovernmentColonial methods
ഡോ. ജിതേന്ദ്ര സിങ്
ഡോ. ജിതേന്ദ്ര സിങ്
കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.