Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 09:22 pm IST
inKerala

ഗുരുവായൂര്‍: മലയാളി യുവതിയെ മിന്നു ചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനെയാണ് (49) യുകെ മുന്‍ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി ചാര്‍ത്തിയത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഗുരുവായൂരിലെ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങ്.സാക്ഷ്യം വഹിക്കാന്‍ ഇരുവരുടെയും ബന്ധുക്കള്‍ക്കൊപ്പം നിതിന്‍ ചന്ദിന്റെ ആദ്യ വിവാഹത്തിലെ 22കാരനായ മകന്‍ വേദിക് ശങ്കറും ഉണ്ടായിരുന്നു.

സ്റ്റുഡന്റ് വിസയില്‍ 2008ലാണ് നിതിന്‍ ചന്ദ് യുകെയിലെത്തുന്നത്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് പഠനത്തിന് ശേഷം ഐടി മാനേജ്‌മെന്റില്‍ മാസ്റ്റേഴ്സിനായാണ് അവിടെ എത്തിയത്. മാസ്റ്റേഴ്സിനുശേഷം നിതിന്‍ പിഎച്ച്ഡി ചെയ്യുന്നതിനിടയിലാണ് യുകെ,വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി വിസ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഇത്തരത്തില്‍ വിസ റദ്ദാക്കപ്പെട്ടവരില്‍ നിതിനും ഉള്‍പ്പെട്ടിരുന്നു. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് അതിനെതിരെ യുകെ പാര്‍ലമെന്റില്‍ നിതിന്‍ ശക്തമായി ലോബിയിംഗും പാര്‍ലമെന്റ് കമ്മിറ്റികള്‍ക്കു മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ വേളയിലാണ് അന്ന് യുകെ പാര്‍ലമെന്റ് അംഗമായിരുന്ന മാര്‍ട്ടിന്‍ ഡേയെ പരിചയപ്പെടുന്നത്.

യുകെ പാര്‍ലമെന്റില്‍ ലിന്‍ലിത്ഗോ ആന്‍ഡ് ഈസ്റ്റ് ഫല്‍കിര്‍ക്ക് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മാര്‍ട്ടിന്‍ ഡേ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി അംഗമാണ്. 2016 ഫെബ്രുവരിയിലാണ് ആദ്യം ഇവര്‍ തമ്മില്‍ കാണുന്നത്.മേയിലാണ് മാര്‍ട്ടിന്‍ തന്റെ പ്രണയം പറഞ്ഞ് നിതിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍, വിവാഹമോചിതയും 12 വയസുള്ള മകന്റെ അമ്മയുമാണ് താനെന്ന് നിതിന്‍ പറഞ്ഞു. അന്ന് ജോലിയോ വിസയോ ഒന്നുമില്ലാതിരുന്ന നിതിനെ മാര്‍ട്ടിന്‍ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി മാതാപിതാക്കളായ മാര്‍ഗരറ്റ് ഡേയ്‌ക്കും റോണ്‍ ഡേയ്‌ക്കും പരിചയപ്പെടുത്തി. അവര്‍ക്കും നിതിനെ ഇഷ്ടമായി. പിന്നീട് മകന്‍ വേദിക് ശങ്കറിനെയും യുകെയിലേക്ക് എത്തിച്ചു.മാര്‍ട്ടിന്റെ മാതാപിതാക്കളാണ് വേദിക്കിനെ സ്നേഹത്തോടെ വളര്‍ത്തി വലുതാക്കിയതെന്ന് നിതിന്‍ പറഞ്ഞു.

പഠനം കഴിഞ്ഞ വേദിക് ശങ്കര്‍ ഇപ്പോള്‍ എഡിന്‍ബറോയില്‍ കംപ്യൂട്ടര്‍ കമ്പനിയില്‍ സീനിയര്‍ ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്ററാണ്. നിതിന്‍ ലിന്‍ലിത്ഗോയില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നതിന് പുറമെ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയിലും മാര്‍ട്ടിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നു.

ഗുരുവായൂരില്‍ വച്ച് വിവാഹം കഴിക്കണമെന്ന് താത്പര്യമുണ്ടായിരുന്നെങ്കിലും 10 വര്‍ഷം മുമ്പ് പിആറും ഫാമിലി വിസയുമൊക്കെ ലഭിക്കേണ്ടിയിരുന്നതിനാല്‍ അവിടെ തന്നെ വിവാഹം നടത്തി. നിതിനെ വിവാഹം കഴിച്ചശേഷം 2018, 2019, 2023 വര്‍ഷങ്ങളില്‍ മാര്‍ട്ടിന്‍ ഡേ കേരളത്തിലെത്തിയെങ്കിലും ഗുരുവായൂര്‍ വച്ചുളള വിവാഹം സാധ്യമായിരുന്നില്ല. പ്രളയവും കോവിഡും വീട്ടുകാരുടെ അസുഖങ്ങളുമൊക്കെയായി നീണ്ടു പോയ ഗുരുവായൂര്‍ വിവാഹം ഇപ്പോഴാണ് സാധ്യമായത്. 1999 മുതല്‍ ജനപ്രതിനിധിയായ മാര്‍ട്ടിന്‍ ഡേ റീട്ടെയില്‍ ബാങ്കറായും കൗണ്‍സിലറായും പ്രവര്‍ത്തിച്ചശേഷം മൂന്ന് തവണയായി ഒന്‍പതുവര്‍ഷം യുകെ പാര്‍ലമെന്റംഗമായിരുന്നു. സ്‌കോട്ടിഷ് പാര്‍ലമെന്റിലെ ‘ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ ഇന്ത്യ ചെയര്‍’ കൂടിയാണ് മാര്‍ട്ടിന്‍.

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ സ്‌കൂള്‍ സഹപാഠിയാണ് നിതിന്‍. പിതാവ് വെറ്ററിനറി ഫീല്‍ഡ് ഓഫിസറായി വിരമിച്ച പാമ്പാക്കുട കുന്നത്തോത്ത് കെ എന്‍ ചന്ദ്രന്‍.മാതാവ് പാമ്പാക്കുട മുന്‍ ഗ്രാമപഞ്ചായത്തംഗം രാജമ്മ.

Tags: WeddingMARRIAGEMalayaleeScotlandGjuruvayoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.