
തിരുവനന്തപുരം:ഓണം വാരാഘോഷം ഈ മാസം 24 മുതല്‍ 30 വരെ സംഘടിപ്പിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ്. തിരുവനന്തപുരം ജില്ലയില്‍ 35 വേദികളില്‍ 340 ഓളം ഇനങ്ങള്‍ അവതരിപ്പിക്കും. വ്യാപാര മേള 21 ന് മന്ത്രി കെ മുരളീധരന്റെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്യും.സമാപന ദിവസം വിശിഷ്ട അതിഥിയായി ഉപരാഷ്‌ട്രപതി പങ്കെടുക്കും.
ശുചിത്വ മിഷന്‍ ഹരിത ഓണമായി ആചരിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ഓണം നിരീക്ഷിക്കും. ഓപ്പറേഷന്‍ തൂഫാന്‍ സ്‌ക്വാഡും ഓണത്തിന്റെ ഭാഗമായി ഉണ്ടാകും. ഫെസ്റ്റിവല്‍ ഓഫിസില്‍ ലോഗോ പ്രകാശനം നടന്നു.
ഓണം ടൂറിസം വാരാഘോഷം ആഗസ്റ്റ് 24ന് വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും.ഉദ്ഘാടനത്തിന് മുന്നോടിയായി ചലച്ചിത്രതാരം ശോഭനയുടെ നൃത്തപരിപാടി ഉണ്ടാകും.നടന്‍ കുഞ്ചാക്കോ ബോബന്‍ വിശിഷ്ടാതിഥിയാകും.ഓണം ടൂറിസം വാരാഘോഷത്തിന് സമാപനം കുറിച്ച് ആഗസ്റ്റ് 30ന് വര്‍ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും.