Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

സിനിമതാരമായ നവ്യനായരെ ഒരു കാലത്ത് കലോത്സവവേദികളില്‍ സമ്മാനത്തിനായി ഒരുക്കിയത് ആലപ്പി സുദര്‍ശന്‍ എന്ന ഗുരു. പക്ഷെ നന്ദനം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഒരു ജോഡി ഡ്രസ് വാങ്ങിത്തരണം എന്ന് പറഞ്ഞപ്പോള്‍ നവ്യയുടെ അച്ഛന്‍ പണമില്ല എന്ന് പറഞ്ഞത് ഒരു പാട് വേദനിപ്പിച്ചുവെന്ന് ആലപ്പി സുദര്‍ശന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2026, 11:01 pm IST
inKerala, Entertainment

കൊച്ചി: സിനിമതാരമായ നവ്യനായരെ ഒരു കാലത്ത് കലോത്സവവേദികളില്‍ സമ്മാനത്തിനായി ഒരുക്കിയത് ആലപ്പി സുദര്‍ശന്‍ എന്ന ഗുരു. പക്ഷെ നന്ദനം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഒരു ജോഡി ഡ്രസ് വാങ്ങിത്തരണം എന്ന് പറഞ്ഞപ്പോള്‍ നവ്യയുടെ അച്ഛന്‍ പണമില്ല എന്ന് പറഞ്ഞത് ഒരു പാട് വേദനിപ്പിച്ചുവെന്ന് ആലപ്പി സുദര്‍ശന്‍. ഒരു യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആലപ്പി സുദര്‍ശന്‍.

അഞ്ചാം ക്ലാസ് തൊട്ട് നവ്യ നായരെ മോണോ ആക്റ്റ് പഠിപ്പിച്ചിരുന്നു. അന്ന് ധന്യ എന്നായിരുന്നു പേര്. ഈ കുട്ടിയില്‍ നല്ലൊരു കഴിവ് ഉണ്ടെന്ന് പറഞ്ഞത് ഒരു സാർ ആണ്. ഒരു കുട്ടിയെ പഠിപ്പിക്കണം. വലിയ ഫീസ് ഒന്നും കിട്ടില്ല. എന്തെങ്കിലും തരും. പിന്നെ അവള്‍ രക്ഷപ്പെടുകയാണെങ്കില്‍, ഇയാള്‍ക്ക് രക്ഷപ്പെടാം എന്നൊക്കെ പറഞ്ഞു.

കുന്തിയും കർണനുമാണ് പഠിപ്പിച്ചത്. കുന്തി അമ്മയാണെന്ന് അറിയുന്ന കര്‍ണ്ണന്‍. കർണനെ പോയി കുന്തി കാണുന്ന യുദ്ധത്തിന്റെ തലേ നാള്‍. അങ്ങനെ ആ വികാരപരിതമായ കൂടിക്കാഴ്‌ച. അമ്മയും മോനും തമ്മിലുള്ള കൂടിക്കാഴ്‌ച. നല്ലൊരു സിറ്റുവേഷൻ, നല്ലൊരു അഭിനയ സാധ്യത കൂടുതലുള്ള. ആ ഒരു ഐറ്റമാണ് നവ്യയ്‌ക്ക് കൊടുത്തത്. അതേ സമയം മറ്റൊരു കുട്ടിയെ ഇതുപോലെ മഹാഭാരതത്തിലെ മറ്റൊരു വൈകാരികമായ രംഗം മോണോ ആക്ടിന് പഠിപ്പിച്ചു. അമ്പയും ഭീഷ്‌മരും തമ്മിലുള്ള കൂടിക്കാഴ്ച. നവ്യയും ചേര്‍ത്തലയിലുള്ള ഈ കുട്ടിയും കൂടിയായിരുന്നു യുവജനോത്സവത്തില്‍ മത്സരം. രണ്ടു പേരും തകര്‍പ്പന്‍ പ്രകടനം നടത്തി. ഇതില്‍ ഇതില്‍ ആർക്കാണ് ഫസ്‌റ്റ് എന്നുള്ളത് ആർക്കും പറയാൻ ആവുന്നില്ല. കണ്‍ഫ്യൂഷൻ ആണ്. അമ്പയും ഭീഷ്‌മരും തുല്യം, കർണനും കുന്തിയും തുല്യം.

രണ്ടു പേരും ശിഷ്യരാണ്. നവ്യക്ക് ഫസ്റ്റ് കിട്ടിയാല്‍ മറ്റേ കുട്ടിക്ക് കിട്ടിയില്ലെങ്കില്‍, അതും ബുദ്ധിമുട്ടാണ്. ജഡ്ജസിനും കണ്‍ഫ്യൂഷൻ ആണ്, ഇതില്‍ ആർക്ക് ഫസ്‌റ്റ് കൊടുക്കണം എന്നുള്ളത്. റിസള്‍ട്ട് വരുന്നതിന് മുന്‍പ് മാഷ് അവിടുന്ന് മുങ്ങി.ഞാൻ പിടുത്തം കൊടുത്തില്ല. കാരണം ഇവർ രണ്ടുപേരില്‍ ആര്‍ക്ക് ഒന്നാം സ്ഥാനം കിട്ടിയാലും, തെറി എനിക്ക് ഉറപ്പാണ്. അപ്പൊ അവിടുന്ന് മുങ്ങുന്നതാണ് തനിക്ക് നല്ലതെന്ന് തോന്നി.
ഞാന്‍ ബസ് സ്‌റ്റാൻഡില്‍ നിന്ന് അനൗണ്‍സ്മെന്റ് കേട്ടു. അപ്പൊ നവ്യയാണ് ഒന്നാമതെന്ന് മനസ്സിലായി. അപ്പൊ തന്നെ നവ്യയുടെ അച്ഛൻ ബൈക്ക് കൊണ്ട് വന്ന് എന്നെ തിരക്കി ബസ് സ്‌റ്റാൻഡിലേക്ക് വന്നു. എന്നെ പിടിച്ചു. സാർ, ഇങ്ങോട്ട് വരണം, പത്രക്കാർ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അങ്ങനെ ചെന്ന്, പത്രത്തില്‍ ഇന്റർവ്യൂ കാര്യങ്ങളൊക്കെ കൊടുത്തു. ഇപ്പോഴും ഉണ്ട് നവ്യയുടെ ഫേസ്‌ബുക്കില്‍ ആ ഫോട്ടോസ് ഉണ്ട്.-മാഷ് പറയുന്നു.

ഇപ്പൊ നവ്യ വളർന്നുപോയി. ഇഷ്‌ടം ഷൂട്ടിങ്ങിന് പോകുന്ന സമയത്ത് എന്റെ അടുത്ത് വന്നു അനുഗ്രഹം ഒക്കെ വാങ്ങിയിരുന്നു. വന്നു, അനുഗ്രഹം വാങ്ങിച്ചു. പിന്നീട് നന്ദനത്തിന്റെ ലൊക്കേഷൻ, വടക്കൻപറവൂരില്‍. അവിടെ പോയി. അവിടെ വെച്ചാണ് നവ്യയ്‌ക്ക് യുവജനോത്സവം സ്റ്റേറ്റില്‍ ഒന്നാം സ്ഥാനം കിട്ടിയത്.

പക്ഷേ അന്ന് ഫസ്‌റ്റ് കിട്ടിയപ്പോള്‍ ഞാൻ നവ്യയുടെ അച്ഛനോട് പറഞ്ഞു, സാറേ, നവ്യക്ക് സ്‌റ്റേറ്റിലാ ഫസ്‌റ്റ്. എനിക്കൊരു ജോഡി ഡ്രസ്സ് എടുത്തു തരണം. ഒരു ജോഡി ഡ്രസ്സ് നൂറു രൂപക്ക് കിട്ടും. പക്ഷേ എന്നോട് പറഞ്ഞ വാക്ക്, വല്ലാതെ വേദനയുണ്ടാക്കി. അത് ഇപ്പോഴും എനിക്കൊരു വേദനയാണ്. പണമില്ലെന്നാണ് പറഞ്ഞത്. നന്ദനം സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഇതെന്ന് ഓർക്കണം. അത് ഇന്നും വേദനയാണ്.

എനിക്കൊരു വിഷമം ഉണ്ട്. സാറെ, നവ്യക്ക് സ്റ്റേറ്റിലാണ് ഫസ്റ്റ്, എനിക്കൊരു ജോഡി ഡ്രസ് എടുത്ത് തരണം എന്ന് ഞാൻ നവ്യയുടെ അച്ഛനോട് പറഞ്ഞു. വഴിയിൽ നിന്ന് നൂറ് രൂപയ്‌ക്കും ഡ്രസ് കിട്ടും. പക്ഷേ എന്നോട് പറഞ്ഞ വാക്ക് ഇന്നും എനിക്ക് വേദനയാണ്. എനിക്ക് ഭയങ്കര വിഷമമുണ്ടാക്കുന്നതാണ്. സാറേ, പെെസ ഒന്നും ഇല്ലെന്നാണ് പറഞ്ഞത്. ‘നന്ദന’ത്തിന്റെ ലൊക്കേഷനിൽ നിന്നാണ് നവ്യ വരുന്നത്.

ഒരിക്കൽ പറവൂര് ഒരു ലോഡ്ജിന്റെ പേര് പറഞ്ഞു. അവിടെ വന്ന് പഠിപ്പിക്കാൻ. ഞാൻ റിസപ്ഷനിൽ കാത്തിരുന്നു. ഏറെ നേരമായിട്ടും വന്നില്ല. ഞാൻ കാത്തിരിക്കുകയാണെന്ന് അറിയിച്ചു. സാറിനൊരു റൂം കൊടുക്കാനോ അല്ലെങ്കിൽ കാത്തിരിക്കാനോ അവർ പറഞ്ഞില്ല.

ഏഴരയായപ്പോൾ നവ്യ നായർ വന്നോ എന്ന് ഞാൻ വീണ്ടും ചോദിച്ചു. അവർ നേരത്തെ വന്നല്ലോ എന്ന് മറുപടി. കാണണമെന്ന് പറഞ്ഞപ്പോൾ നവ്യയുടെ അച്ഛൻ കാത്തിരിക്കാൻ പറഞ്ഞു. ഞാൻ ഭക്ഷണം പോലും കഴിച്ചിട്ടില്ല. എട്ടര മണിയായപ്പോൾ ഞാൻ വീണ്ടും വിളിച്ചു. അഞ്ച് മിനിറ്റ് കൂടി വെയ്റ്റ് ചെയ്യാൻ പറഞ്ഞു. അഞ്ച് മിനിറ്റും പത്ത് മിനിറ്റും ഒരു മണിക്കൂറും കഴിഞ്ഞു.

ഒടുവിൽ റൂം കിട്ടി. അവളിപ്പോൾ ഡാൻസ് പ്രാക്ടീസ് ചെയ്യുകയാണ്, സാറേ, കാത്തിരിക്കെന്ന് നവ്യയുടെ അച്ഛൻ പറഞ്ഞു. പത്തര മണിയായപ്പോൾ എന്നെ വിളിച്ചു. ചെന്നപ്പോൾ കാണുന്നത് അവരുടെ ഭക്ഷണത്തിന്റെ ടിഫിൻ ബോക്സുകളാണ്. അവരെല്ലാം കഴിച്ച് സെറ്റായി. എന്നാൽ സാർ എപ്പോൾ വന്നു, കഴിച്ചോ എന്നൊന്നും ചോദിച്ചില്ല. ഞാൻ ഒന്നും കഴിച്ചില്ല എന്നതാണ് മറ്റൊരു സത്യം.

അതെനിക്ക് ഭയങ്കര വിഷമമായി. പഠിപ്പിച്ച ശേഷം റൂമിൽ പോയി. ചായക്കടയോ ഹോട്ടലോയില്ലാത്ത സ്ഥലം. അന്ന് ഞാൻ പട്ടിണി കിടന്നു. രാവിലെ ഞാൻ ഫ്രഷ് ആയി. ആറ് മണിക്ക് ഇവർക്ക് ലൊക്കേഷനിൽ പോണല്ലോ. അങ്ങനെ നവ്യ പോയി. പിന്നെ നവ്യയുടെ അച്ഛൻ വണ്ടിക്കൂലിക്ക് ഒരു 500 രൂപ തന്നു. മത്സരത്തിൽ നവ്യക്ക് ഫസ്റ്റ്.

എനിക്ക് സന്തോഷമായി. നവ്യയുമായി ഒരു ഫോട്ടോ വേണമെന്ന് പത്രക്കാർ പറയുന്നെന്ന് പറഞ്ഞപ്പോൾ അതിന്റെ കാര്യമൊന്നുമില്ല. സാർ മാത്രം പോയി എടുത്താൽ മതിയെന്ന് നവ്യയുടെ അച്ഛൻ പറഞ്ഞു. അതിന് ശേഷം ഈ നിമിഷം വരെ നവ്യയെ ഞാൻ വിളിച്ചിട്ടുമില്ല, കണ്ടിട്ടുമില്ല”.- ആലപ്പി സുദർശൻ പറ‍ഞ്ഞു.

Tags: Navya NairLatest infoState School youth FestivalMono actLatest newsAlappey SudarsanNandanam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.