India

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: യാത്രക്കാരില്‍ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

സ്വകാര്യ വിമാനക്കമ്പനികള്‍ തോന്നുംപടി നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെയുളള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ പോലും വിമാനക്കമ്പനികള്‍ പാലിക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, വിമാന നിരക്ക് നിയന്ത്രണത്തിനുള്ള പുതിയ മാര്‍ഗരേഖകള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സെപ്തംബര്‍ ഏഴിന് ഹര്‍ജി സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

അതിനിടെ, വേനലവധി കഴിഞ്ഞ് ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ കേരളത്തില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു.ആഗസ്റ്റ് അവസാനത്തോടെയും സെപ്തംബര്‍ ആദ്യവാരത്തിലും പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്താന്‍ ശ്രമിക്കുന്നതാണ് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവുണ്ടാക്കിയത്.

Recent Posts