Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2026, 06:04 pm IST
inKerala

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം ആലപിക്കാതിരുന്ന കേരള സര്‍ക്കാരിന്റെ നടപടി രാജ്യത്തിന് തന്നെ അപമാനകരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്ദേമാതരം ആലപിച്ചപ്പോഴാണ് കേരള സര്‍ക്കാര്‍ അതില്‍ നിന്ന് വിട്ടുനിന്നത്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഹിമാചല്‍ പ്രദേശ്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്ദേമാതരം ആലപിച്ച സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ മാത്രം എന്തുകൊണ്ടാണ് ഇതില്‍ നിന്ന് മാറിനിന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കണം. കോണ്‍ഗ്രസ് ചരിത്രത്തില്‍ പാര്‍ട്ടി സമ്മേളനങ്ങളിലും, പൊതുപരിപാടികളിലും വന്ദേമാതരം ആലപിച്ചിട്ടുള്ളതാണ്. എ ഐ സി സി
ആസ്ഥാനത്തും വന്ദേമാതരം ആലപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ മാത്രം വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിന് എന്താണ് കാരണം?

മുസ്ലിം ലീഗിന്റെയും, ജമാഅത്തെ ഇസ്ലാമിയുടെയും, എസ്.ഡി.പി.ഐയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് സ്വന്തം ദേശീയ നിലപാടുപോലും ഉപേക്ഷിച്ചിരിക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വി.ഡി. സതീശന്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാണോ, അതോ മുസ്ലിം ലീഗിന്റെ മുഖ്യമന്ത്രിയാണോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്.

ആഗസ്റ്റ് 14ന് യു.ഡി.എഫിന് ഒരു നിലപാടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ആ നിലപാട് എന്താണെന്ന് യു.ഡി.എഫ് നേതൃത്വം കേരളത്തിലെ ജനങ്ങളോട് പറയണം. കോണ്‍ഗ്രസിന്റെ ദേശീയ നിലപാട് ഒന്നും കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാട് മറ്റൊന്നുമാകുന്നത് അംഗീകരിക്കാനാകില്ല.

1937-ല്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഉയര്‍ത്തിയ എതിര്‍പ്പിന്റെ ചരിത്രം രാജ്യം മറന്നിട്ടില്ല. തുടര്‍ന്ന് മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്‌ട്രീയ ആവശ്യങ്ങള്‍ ശക്തിപ്പെട്ടതും ഒടുവില്‍ രാജ്യവിഭജനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും ചരിത്രത്തിലെ വസ്തുതകളാണ്. ആ ചരിത്രത്തെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യാതെ, അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.

1937-ല്‍ വന്ദേമാതരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച, 1947-ല്‍ രാജ്യവിഭജനം. ഈ ചരിത്ര പശ്ചാത്തലം മറന്നുകൊണ്ട് 2026-ലും ദേശീയ ചിഹ്നങ്ങളെ മത-രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാക്കുന്ന സാഹചര്യം ഉണ്ടാകുന്നത് അതീവ ആശങ്കാജനകമാണ്.

രാജ്യത്തിന്റെ ദേശീയ ജീവിതത്തില്‍ നിന്ന് കേരളത്തെ വേറിട്ടുനിര്‍ത്താനുള്ള ഒരു രാഷ്‌ട്രീയ അന്തരീക്ഷം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ല. ദേശീയതയ്‌ക്ക് മതരാഷ്‌ട്രീയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വന്ദേമാതരം ഒരു പാര്‍ട്ടിയുടെയോ ഒരു വിഭാഗത്തിന്റെയോ മാത്രം ഗാനമല്ല, സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ അവിഭാജ്യ ഭാഗവും, ദേശീയബോധത്തിന്റെ പ്രതീകവുമാണ്.

കേരളത്തില്‍ മതത്തിന്റെ പേരില്‍ ജില്ല ലീഗ് നേരത്തെ ആവശ്യപ്പെട്ടു. ഇപ്പോള്‍ വന്ദേമാതരത്തിനെതിരെ നിലപാട് സ്വീകരിച്ചു. വീണ്ടും ഒരു വിഭജനവാദത്തിലേക്ക് ഈ രാജ്യത്തെ എത്തിക്കാന്‍ ലീഗിനുവേണ്ടി വി.ഡി. സതീശന്‍ പരിശ്രമിക്കുകയാണ്. അതുകൊണ്ട് രണ്ടാം മുഹമ്മദലി ജിന്നമാരുടെ ആഹ്വാനം കേട്ടുകൊണ്ട് മലയാളികള്‍ക്കാകെ അപമാനമുണ്ടാക്കിവെക്കുന്ന ഈ സമീപനത്തില്‍ രാജ്യം മുഴുവന്‍ കേരളത്തിന്റെ ഈ ദുസ്ഥിതിയോര്‍ത്ത് ആശങ്ക ഉണ്ടാവുകയാണ്.

രാജ്യത്തിന്റെ ദേശീയബോധത്തെ ദുര്‍ബലപ്പെടുത്തുന്ന ഏത് രാഷ്‌ട്രീയ നീക്കത്തെയും ബിജെപി ശക്തമായി എതിര്‍ക്കും. ലീഗിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ മുട്ടുമടക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ ജനാധിപത്യപരമായ പ്രക്ഷോഭവും ബിജെപി സംഘടിപ്പിക്കും. കേരളത്തിന്റെ ദേശീയബോധത്തെ ഒരു രാഷ്‌ട്രീയ ഒത്തുതീര്‍പ്പിനും അടിയറവയ്‌ക്കാന്‍ അനുവദിക്കില്ലെന്നും എം.ടി. രമേശ് പറഞ്ഞു.

 

Tags: sdpiMuslim LeagueMT Rameshvd satheesanJama Athe Islamivande mathram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

Kerala

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.