കൊല്ലം: .കൊല്ലം കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബിലാലിന്റെ (12) മൃതദേഹം കൊതുമുക്ക് പാലത്തിനടിയില്‍ നിന്ന് കണ്ടെടുത്തു. ശനിയാഴ്ച വൈകീട്ട് കളിക്കാന്‍ പോയ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കന്നേറ്റി കായലിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
പടനായര്‍കുളങ്ങര തെക്ക് നൗഷാദ് മന്‍സിലില്‍ ബിലാലാണ് മരിച്ചത്.കായലിന് സമീപത്തേക്ക് കുട്ടി പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.പൊലീസും ഫയര്‍ഫോഴ്സിന്റെ സ്‌കൂബാ സംഘവും നടത്തിയ തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെടുത്തത്.
















