Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2026, 06:52 pm IST
inKerala

തിരുവനന്തപുരം: അയ്യപ്പഭക്തര്‍ക്ക് ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍ എ)യും ശബരിമല അയ്യപ്പ സേവാ സമാജം (SASS)യും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന ‘ശബരി യാത്ര’ സേവന പദ്ധതിയുടെ ഭാഗമായി അടുത്ത സൗജന്യ തീര്‍ത്ഥയാത്ര ആഗസ്റ്റ് 17ന് നടക്കും.

വര്‍ക്കലയിലെ ജനാര്‍ദ്ദന അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ നിന്ന് വൈകിട്ട് 5.30ന് ആരംഭിക്കുന്ന യാത്രയില്‍ 45 അയ്യപ്പഭക്തരാണ് പങ്കെടുക്കുന്നത്. യാത്രയ്‌ക്കുള്ള വാഹനസൗകര്യം, ഭക്ഷണം തുടങ്ങി 45 തീര്‍ത്ഥാടകരുടെയും മുഴുവന്‍ ചെലവും കെ എച്ച് എന്‍ എ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഹൂസ്റ്റണിലെ സാമൂഹിക പ്രവര്‍ത്തകയുമായ രമണി പിള്ള വഴിപാടായി ഏറ്റെടുത്തു.

ഒരു അയ്യപ്പഭക്തന്റെയും സാമ്പത്തിക പരിമിതികള്‍ ശബരിമല ദര്‍ശനത്തിന് തടസമാകരുതെന്ന സേവനസങ്കല്‍പ്പമാണ് ‘ശബരി യാത്ര’ പദ്ധതിയുടെ ലക്ഷ്യം. സൗജന്യ യാത്രയും ഭക്ഷണവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം പ്രവാസി മലയാളി ഹിന്ദു കുടുംബങ്ങള്‍ക്ക് സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ഒരു ശബരി യാത്ര വഴിപാടായി സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരവും പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ട്.

”നാട്ടില്‍ നേരിട്ടെത്തി സേവനം ചെയ്യാന്‍ കഴിയാത്ത പ്രവാസി കുടുംബങ്ങള്‍ക്ക് ഒരു ബസ് യാത്രയോ അന്നദാനമോ ഒരു കൂട്ടം അയ്യപ്പഭക്തരുടെ യാത്രാചെലവോ വഴിപാടായി ഏറ്റെടുക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും സേവനവും ഒരുമിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കെ എച്ച് എന്‍ എ യുടെ സാമൂഹികവും ആത്മീയവുമായ ദൗത്യത്തിന്റെ ഭാഗമാണ്,” കെ എച്ച് എന്‍ എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

45 അയ്യപ്പഭക്തരുടെ യാത്രയും ഭക്ഷണവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചെലവും ഏറ്റെടുത്ത രമണി പിള്ളയുടെ സേവനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ഈ വഴിപാട് കൂടുതല്‍ കുടുംബങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഒരു യാത്രയില്‍ ഒതുങ്ങുന്നതല്ല ‘ശബരി യാത്ര’. ഒരു വര്‍ഷം നീളുന്ന സേവന സംരംഭത്തിലൂടെ കൂടുതല്‍ അയ്യപ്പഭക്തര്‍ക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഒരു ബസ് സ്‌പോണ്‍സര്‍ ചെയ്യുകയോ, തീര്‍ത്ഥാടകരുടെ ഭക്ഷണച്ചെലവ് ഏറ്റെടുക്കുകയോ, ഒരു യാത്രയുടെ മുഴുവന്‍ ചെലവും വഴിപാടായി സമര്‍പ്പിക്കുകയോ ചെയ്യാം. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുഹൃദ് കൂട്ടായ്‌മകള്‍ക്കും പദ്ധതിയുടെ ഭാഗമാകാം.

”ഓരോ സ്‌പോണ്‍സര്‍ഷിപ്പും ഒരു സംഭാവന മാത്രമല്ല, അയ്യപ്പഭക്തര്‍ക്കായി സമര്‍പ്പിക്കുന്ന വഴിപാടും സേവനവുമാണ്. കൂടുതല്‍ പ്രവാസി കുടുംബങ്ങള്‍ ഈ പുണ്യസംരംഭത്തിന്റെ ഭാഗമാകണം,” കെ എച്ച് എന്‍ എ നേതൃത്വം അഭ്യര്‍ത്ഥിച്ചു.

കെ എച്ച് എന്‍ എ ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വനജ നായര്‍ എന്നിവര്‍ രമണി പിള്ളയുടെ സേവനത്തെ അഭിനന്ദിച്ചു.കൂടുതല്‍ കുടുംബങ്ങള്‍ ‘ശബരി യാത്ര’യുടെ ഭാഗമാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

 

Tags: sabarimala ayyappa sewa samajamPilgrimageSabarimala Kerala Hindus Of North America
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട് സർക്കാർ നയിക്കും: മുഖ്യമന്ത്രി

India

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

News

കേദാർനാഥ് ക്ഷേത്രം തീർത്ഥാടനത്തിനായി ഏപ്രിൽ 22 ന് തുറക്കും

India

ഹൈന്ദവരുടെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ ഉത്തര കാശിയുടെ വിശേഷങ്ങളിലേയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.