വർക്കല: കേരളത്തെ മാതൃകാ സ്ഥാനമാക്കാൻ ഈ സർക്കാർ ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട് ഈ സർക്കാർ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ശിവഗിരിയെ അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി സമാധി സന്ദർശിച്ച് സംന്യാസിമാരുമായി കൂടിക്കാഴ്ചയ്‌ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
















