രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്): മഴ നിലച്ച് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരുന്ന കേദാര്‍നാഥ് ധാം ട്രക്കിങ്ങ് റൂട്ടിലൂടെയുള്ള തീര്‍ത്ഥാടകരുടെ യാത്ര പു
നരാരംഭിച്ചു.
മേഖലയില്‍ തുടര്‍ച്ചയായി മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ചതിനെതുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാ
ല്‍ മുന്‍കരുതല്‍ നടപടിയായി വിവിധ ചെക്ക് പോസ്റ്റുകളിലെ സുരക്ഷിതസ്ഥലങ്ങളില്‍ തീര്‍ത്ഥാടകരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. കാലാവസ്ഥയെക്കുറിച്ചും തീര്‍ത്ഥാടനപാതകളുടെ അവസ്ഥയെക്കുറിച്ചും വിശദമായി മനസ്സിലാക്കുന്നതുവരെ വാഹനങ്ങള്‍ മുന്നോട്ടുപോകുന്നത് അധികൃതര്‍ തടയുകയായിരുന്നു.
കാലാവസ്ഥ അനുകൂലമായതിനെതുടര്‍ന്ന് യാത്ര പുനരാരംഭിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശം നല്‍കി.
















