കാസര്‍ഗോഡ്: അച്ഛനെയും മകളെയും വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശനും (55), പ്ലസ് ടു വിദ്യാര്‍ഥിനി പതിനേഴു വയസുളള മകളുമാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 11.10 ഓടെയാണ് വിവരം പുറത്തറിഞ്ഞത്. ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ കിടപ്പുമുറിയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടത്.
ഒരേ ഹുക്കിലാണ് ഇരുവരും തൂങ്ങി മരിച്ചത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
















