തിരുവനന്തപുരം:സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് എ ഐ അപ്ഗ്രഡേഷനോടനുബന്ധിച്ച് സംഭവിച്ച പിഴവെന്ന് മെറ്റ.പിഴവ് പരിഹരിച്ചെന്ന് മെറ്റ കേരള പൊലീസ് സൈബര്‍ വിഭാഗത്തെ അറിയിച്ചു.
ഉളളടക്കങ്ങള്‍ നീക്കം ചെയ്തത് ആരും നിര്‍ദേശിച്ച പ്രകാരമല്ലെന്ന് മെറ്റയുടെ ഇന്ത്യന്‍ നോഡല്‍ ഓഫീസര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. നീക്കം ചെയ്ത ഉളളടക്കങ്ങള്‍ പുനസ്ഥാപിച്ചെന്നും അറിയിച്ചു.
കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന സര്‍ക്കാരിനുമെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.തുടര്‍ന്ന് കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം മെറ്റയോട് അടിയന്തര വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
















